അംഗൻവാടി ജീവനക്കാർ പ്രതിഷേധിച്ചു

പാലക്കാട്: അംഗൻവാടി കുട്ടികളുടെ പോഷകാഹാര വിതരണം കോർപറേറ്റുകൾക്ക് കൊടുക്കുമെന്ന കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവന പിൻവലിക്കുക, പോഷകാഹാരത്തിനുള്ള തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് (സി.ഐ.ടി.യു) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫിസ് മാർച്ച് നടത്തി. പ്രതിഷേധക്കാർ മേനക ഗാന്ധിയുടെ കോലം കത്തിച്ചു. വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം -ഡി.വൈ.എഫ്.ഐ പാലക്കാട്: ജില്ല ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ആശുപത്രി അധികൃതർ ഏർപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയിലെ പാർക്കിങ് സൗകര്യം ബദൽ സൗകര്യമേർപ്പെടുത്താതെ ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ തിരക്കേറിയ കോർട്ട് റോഡി​െൻറ ഇരുവശങ്ങളിലായാണ് നിർത്തുന്നത്. ഇത് മറ്റുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ ടി.ബി ബ്ലോക്ക്, ഒ.പി ബ്ലോക്കിന് എതിർവശം എന്നിവിടങ്ങളിൽ വാഹനം നിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മോദി സർക്കാറി​െൻറ സാമ്പത്തിക നയങ്ങൾ വികസനം മുരടിപ്പിക്കുന്നു -കെ. ശങ്കരനാരാ‍യണൻ പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുെടയും എൻ.ഡി.എ സർക്കാറി​െൻറയും തെറ്റായ നയങ്ങൾ രാജ്യത്ത് സാമ്പത്തിക തകർച്ചയും ദുരിതങ്ങളും സൃഷ്ടിച്ചെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നും പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ 32ാമത് സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, വി.ടി. ബൽറാം എം.എൽ.എ, വി.എസ്. വിജയരാഘവൻ, കെ.എ. ചന്ദ്രൻ, എ. രാമസ്വാമി, എ. തങ്കപ്പൻ, വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.