വെള്ളച്ചാട്ടത്തിൽ വിദ്യാർഥിയെ കാണാതായി

വടക്കഞ്ചേരി/നെന്മാറ: നെല്ലിയാമ്പതിയിൽ വിനോദയാത്രക്ക് പോയ വിദ്യാർഥിയെ വെള്ളച്ചാട്ടത്തിൽ കാണാതായി. അയിലൂർ എസ്.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വടക്കഞ്ചേരി കാരയങ്കാട് കാരുവള്ളിൽ ജോണി ഡയ​െൻറ മകൻ ഡയസ് കെ. ജോണിനെയാണ് (19) നെല്ലിയാമ്പതി കാരപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായത്. വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ഡയസ്. സഹപാഠികളായ മറ്റു ഏഴ് പേർക്കൊപ്പം നെല്ലിയാമ്പതിയിലേക്ക് പോയതായിരുന്നു. കാരപ്പാറ വെള്ളച്ചാട്ടത്തിൽ ഡയസും മറ്റൊരു സുഹൃത്തും കുളിക്കാനിറങ്ങി. ഇരുവരും ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ നാല് ബൈക്കുകളിലായാണ് സംഘം നെല്ലിയാമ്പതിയിലേക്ക് പോയത്. വൈകീട്ട് മൂന്നോടുകൂടിയാണ് ഡയസ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. തുടർന്ന്, പാടഗിരി പൊലീസും ആലത്തൂരിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി തിരച്ചിൽ നിർത്തി. ഞായറാഴ്ചയും തിരച്ചിൽ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.