അധ്യാപകർ വിദ്യാർഥികളോട് നോ പറയാൻ പഠിപ്പിക്കണം ^ഋഷിരാജ് സിങ്​

അധ്യാപകർ വിദ്യാർഥികളോട് നോ പറയാൻ പഠിപ്പിക്കണം -ഋഷിരാജ് സിങ് പരപ്പനങ്ങാടി: വിദ്യാർഥി സമൂഹം നിർബന്ധങ്ങൾക്കും സമ്മർദങ്ങൾക്കും വിധേയരാവുന്നതും എല്ലാറ്റിനോടും എസ് പറയുന്ന മാനസികാവസ്ഥ കൈവരിക്കുന്നതുമാണ് ലഹരിയിൽ അഭയം കൊള്ളാനിടയാക്കുന്നതെന്നും വിദ്യാർഥികൾ നോ പറയാൻ കരുത്തുള്ളവരായി മാറാൻ അധ്യാപകർ ബോധപൂർവമായ ശ്രമം നടത്തണമെന്നും സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. പരപ്പനങ്ങാടി നഗരസഭയുടെ ലഹരി വിരുദ്ധ ബോധവത്കരണ 'വിമുക്തി' കാമ്പയി​െൻറ മുനിസിപ്പൽതല ഉദ്ഘാടനം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച്. ഹനീഫ, വാർഡ് കൗൺസിലർ ഹനീഫ കൊടപ്പാളി, പി.ടി.എ പ്രസിഡൻറ് അഹമദ് റാഫി, സ്കൂൾ മാനേജർ പി. അബ്ദുൽ ലത്വീഫ് മദനി, കൗൺസിലർ പി.കെ. മുഹമ്മദ് ജമാൽ എന്നിവർ സംബന്ധിച്ചു. വിമുക്തി കോഓഡിനേറ്റർ ഹരികുമാർ സ്വാഗതം പറഞ്ഞു. പടം : പരപ്പനങ്ങാടി മുനിസിപ്പൽതല ലഹരി വിരുദ്ധ -വിമുക്തി കാമ്പയിൻ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യുന്നു നിവേദനം നൽകി പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ വിദ്യാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സമീപം താവളമടിച്ച ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് മദ്യനിരോധന സമിതി നേതാക്കൾ എക്സൈസ് കമീഷണർക്ക് നിവേദനം നൽകി. സി. കുഞ്ഞിമുഹമ്മദ്, പി.കെ. അബൂബക്കർ ഹാജി, നിഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.