മുതിയം പാലം നിർമാണം വൈകുന്നു; തീരദേശ നിവാസികൾ ദുരിതത്തിൽ

വള്ളിക്കുന്ന്: തീരദേശ റോഡായ ടിപ്പുസുൽത്താൻ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് മുതിയം തോടിന് കുറുകെ പാലം നിർമിക്കാനുള്ള നടപടികൾ വൈകുന്നത് തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് മുൻ എം.എൽ.എ കെ.എൻ.എ. ഖാദറി​െൻറ നേതൃതത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുകയും പാലം നിർമിക്കാൻ നടപടിയാവുകയും ചെയ്തിരുന്നു. 10 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു തയാറാക്കിയത്. സ്ഥലം വിട്ടുകിട്ടാത്തതാണ് നിർമാണം വൈകാൻ കാരണം. കാലവർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് മുതിയം തോട്ടിൽനിന്ന് വെള്ളം കടലിലേക്ക് ഒഴുക്കി വിടേണ്ടിവരുന്നത്. ഇതിന് കുറഞ്ഞ ചെലവിൽ ഒരുപാലം നിർമിച്ചാലും ഗതാഗതം സുഖമമാവും. കരിങ്കൽകെട്ട് ഉപയോഗിച്ച് അപ്രോച് റോഡ് നിർമിച്ച് സൗകര്യപ്രദമായ ചെറിയ പാലം നിർമിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂവെന്നാണ് തീരദേശവാസികൾ പറയുന്നത്. പാലമില്ലാത്തതിനാൽതന്നെ കാലവർഷ സമയത്ത് പ്രയാസത്തിലാണ് നാട്ടുകാർ. ഫോട്ടോ. പാലം നിർമിക്കേണ്ട അരിയല്ലൂർ മുതിയം തോട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.