കരിപ്പൂരില്‍ സുരക്ഷ കര്‍ശനമാക്കി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ബി.സി.എ.എസ് െഡപ്യൂട്ടി കമാന്‍ഡന്‍ഡ് സി.കെ. രംഗയാണ് സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര സുരക്ഷ സേനക്ക് നിർദേശം നല്‍കിയത്. കഴിഞ്ഞയാഴ്ച കളിമണ്ണ് പോലെയുള്ള വസ്തു നിറച്ച് വിമാനത്തില്‍ കയറാനെത്തിയ രണ്ടുപര്‍ മംഗലാപുരം, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പിടിയിലായിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ് പരിശോധന. ബാഗേജുകള്‍ എക്‌സ്‌റേ പരിശോധനക്ക് പുറമെ ആവശ്യമെങ്കില്‍ തുറന്നു പരിശോധിക്കണമെന്നാണ് നിർദേശം. സംശയമുള്ളവ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകളെ കൊണ്ട് പരിശോധിപ്പിക്കണം. സംശയം തോന്നുന്ന ബാഗേജുകള്‍ വിമാനത്തില്‍ കയറ്റരുതെന്നും നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.