ബി.ഡി.ജെ.എസിെൻറ പിണക്കം മാറ്റാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെടുന്നു തിരുവനന്തപുരം: ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്രേനതൃത്വം ഇടപെടുന്നു. സംസ്ഥാന നേതൃത്വത്തിന് പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇൗ നീക്കം. എൻ.ഡി.എ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ഡി.ജെ.എസ്. എൻ.ഡി.എ യോഗം, വേങ്ങരയിലെ എന്‍.ഡി.എ. കൺവെൻഷൻ എന്നിവയിൽ നിന്നൊക്കെ ബി.ഡി.ജെ.എസ് വിട്ടുനിന്നിരുന്നു. ബി.ജെ.പിക്കെതിരെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രൂക്ഷമായ വിമർശനമാണ് നടത്തിയത്. എൻ.ഡി.എ വിപുലീകരണ നീക്കങ്ങള്‍ നടത്താൻ നിർദേശിച്ച് പോയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, മാസങ്ങൾക്ക് ശേഷം മുന്നണി തകർച്ച ഒഴിവാക്കാൻ ഇടപെടാൻ നിർബന്ധിതമായിരിക്കുകയാണ്. ബി.ഡി.ജെ.എസിനു പുറമേ, സി.കെ. ജാനുവിെൻറ പാർട്ടിയും ശക്തമായ പ്രതിഷേധത്തിലായത് മുന്നണിയുടെ തകർച്ചയിലേക്ക് വഴിെവക്കുകയാണ്. ദേശീയ നേതൃത്വം ചുമതലപ്പെടുത്തുന്നവർ ഉടൻതന്നെ ബി.ഡി.ജെ.എസ് നേതാക്കളുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.