വലിയതോട്ടിൽ കോഴിമാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ മാലിന്യ മുക്തമാക്കിയ വലിയതോട്ടിൽ അജ്ഞാതർ ഇരുട്ടി​െൻറ മറവിൽ േകാഴിമാലിന്യം തള്ളി. പനച്ചിച്ചിറ ഭാഗത്ത് തള്ളിയതായി സംശയിക്കുന്ന രണ്ട് ചാക്ക് കോഴിമാലിന്യം പണിക്കർ ചിറയിലേക്ക് ശനിയാഴ്ച രാവിലെ ഒഴുകിയെത്തി. വെള്ളിയാഴ്ച പുലർച്ച മാലിന്യം തള്ളിയതായാണ് നാട്ടുകാർ സംശയിക്കുന്നത്. പണിക്കർ ചിറയിൽ ദുർഗന്ധം വമിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയെ സമീപിച്ചു. കഴിഞ്ഞ വേനലിൽ നഗരസഭ ലക്ഷങ്ങൾ െചലവഴിച്ചാണ് ജനകീയ പങ്കാളിത്തത്തോടെ വലിയതോട് മാലിന്യമുക്തമാക്കി നവീകരിച്ചത്. മേൽമുറി മുതൽ )))))))))))കുറപ്പള്ളി))))))))) വരെയുള്ള ഭാഗമാണ് വീതിയും ആഴവും കൂട്ടിയും കാടുവെട്ടിയും വൃത്തിയാക്കിയത്. ഇതിനുശേഷം ആദ്യമായാണ് വലിയ തോട്ടിൽ മാലിന്യം തള്ളിയത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ നാട്ടുകാർ തീരുമാനിച്ചു. ഫോേട്ടാ: MPMMA1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.