വേങ്ങര: നിലപാട്​ ചെയർമാൻ പ്രഖ്യാപിക്കും- ^പി.ഡി.പി

വേങ്ങര: നിലപാട് ചെയർമാൻ പ്രഖ്യാപിക്കും- -പി.ഡി.പി വേങ്ങര: നിലപാട് ചെയർമാൻ പ്രഖ്യാപിക്കും- -പി.ഡി.പി പൊന്നാനി: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ അറിയിച്ചു. ജില്ല സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപെതരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാട് ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാപ്പു പുത്തനത്താണി അനുസ്മരണ സമ്മേളനം നവംബർ 24ന് പുത്തനത്താണിയിൽ സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കൊടി വിഷയാവതരണം നടത്തി. വേലായുധൻ വെന്നിയൂർ, യൂസഫ് പാന്ത്ര, സെക്രട്ടേറിയറ്റ് മെംബർ സക്കീർ പരപ്പനങ്ങാടി, അബ്ദുൽ ബാരിർഷാദ്, അനീഷ്‌കുമാർ, അസീസ് വെളിയങ്കോട്, സരോജിനി രവി, ഹുസൈൻ കാടാമ്പുഴ എന്നിവർ സംസാരിച്ചു. ശശി പൂവ്വഞ്ചിന സ്വാഗതവും കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.