ഹാമിദ്​ അൻസാരിയുടെ സെമിനാർ: കാലിക്കറ്റ്​ സർവകലാശാല പിന്മാറി

ഹാമിദ് അൻസാരിയുടെ സെമിനാർ: കാലിക്കറ്റ് സർവകലാശാല പിന്മാറിയതിൽ വിവാദം കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്യാനിരുന്ന സെമിനാർ കോഴിക്കോട് നഗരത്തിലേക്ക് മാറ്റിയതിൽ വിവാദം. ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒബ്ജക്ടിവ് സ്റ്റഡീസ് കാലിക്കറ്റ് സർവകലാശാലയുമായും ഇസ്ലാമിക് ചെയറുമായും ചേർന്ന് ശനി, ഞായർ ദിവസങ്ങളിൽ 'മാനവിക സമൂഹം സൃഷ്ടിക്കുന്നതിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, നാഷനൽ വിമൻസ് ഫ്രണ്ട് എന്ന സംഘടന സെമിനാറുമായി സഹകരിക്കുന്നുവെന്നറിഞ്ഞതോടെ സർവകലാശാല അധികൃതർ രംഗത്തെത്തുകയായിരുന്നു. സാേങ്കതിക കാരണങ്ങളാൽ പരിപാടിയിൽനിന്ന് പിന്മാറുകയായിരുന്നെന്നാണ് അനൗദ്യോഗിക വിശദീകരണം. ഇസ്ലാമിക് ചെയറി​െൻറ സ്പോൺസർമാരായ മുസ്ലിം കോളജസ് ഫെഡറേഷനും വിഷയത്തിൽ ഇടെപട്ടിരുന്നു. തുടർന്നാണ് സെമിനാർ േകാംപ്ലക്സിൽ പരിപാടി നടത്തേണ്ടെന്നും സർവകലാശാല സഹകരിക്കില്ലെന്നും സംഘാടകരെ അറിയിച്ചത്. തുടർന്ന് കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച തുടങ്ങിയ സെമിനാറി​െൻറ ഉദ്ഘാടന ബാനറിൽ ഇസ്ലാമിക് ചെയറി​െൻറയും സർവകലാശാലയുടെയും പേര് നൽകിയിരുന്നില്ല. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറായിരുന്നു മുൻ ഉപരാഷ്ട്രപതിയെ ആദരിക്കേണ്ടിയിരുന്നത്. അറബിക് വകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഇസ്ലാമിക് ചെയർ ഗവേണിങ് കമ്മിറ്റിയിലുള്ള അഡ്വ. പി.വി. സൈനുദ്ദീൻ, പി.കെ. അഹമ്മദ് എന്നിവരുടെ പേരുകൾ നോട്ടീസിലുണ്ടായിരുന്നുവെങ്കിലും ഇവരാരുമെത്തിയില്ല. മുൻ ഉപരാഷ്ട്രപതിയെ ഉദ്ഘാടകനാക്കി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളിൽ ചിലരൊന്നും അറിഞ്ഞിരുന്നുമില്ല. ഇസ്ലാമിക് ചെയർ ഗവേണിങ് കമ്മിറ്റിയിലെ ചില അംഗങ്ങളുടെ രാഷ്ട്രീയ താൽപര്യമാണ് സംഭവത്തിനു പിന്നിലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒബ്ജക്ടിവ് സ്റ്റഡീസ് കോഴിേക്കാട് ചാപ്റ്റർ കോഒാഡിനേറ്റർ പ്രഫ. പി. കോയ 'മാധ്യമ'ത്തോട് പറഞ്ഞു. മാസങ്ങൾക്ക് മുേമ്പ തീരുമാനിച്ച സെമിനാർ സംഘടിപ്പിക്കാൻ സെമിനാർ കോംപ്ലക്സും െഗസ്റ്റ് ഹൗസിൽ മുറികളും അനുവദിക്കാൻ കാലിക്കറ്റ് വി.സി രേഖാമൂലം നിർദേശം നൽകിയിരുന്നു. അവസാനനിമിഷമാണ് ഹാൾ അനുവദിക്കാനാവില്ലെന്നും പരിപാടിയുമായി സഹകരിക്കില്ലെന്നും അറിയിച്ചതെന്നും പി. കോയ പറഞ്ഞു. അതേസമയം, സെമിനാറിനെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തി. കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന ആഭ്യന്തര വകുപ്പി​െൻറയും നിരീക്ഷണത്തിലുള്ള സംഘടനക്ക് വാഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ സെമിനാർ നടത്താൻ മുൻകൂട്ടി അനുവാദം കൊടുത്തതിന് വിദ്യാഭ്യാസമന്ത്രിയും വൈസ് ചാൻസലറും മറുപടി പറയണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്കും ചാൻസലർ കൂടിയായ ഗവർണർക്കും പരാതി നൽകുമെന്നും പ്രകാശ് ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.