അമിത വേഗത്തിലെത്തിയ ബസ്‌ പാലിയേറ്റിവ് നഴ്‌സിനെ ഇടിച്ചുവീഴ്ത്തി

ശ്രീകൃഷ്ണപുരം: അമിതവേഗത്തിൽ ചെർപ്പുളശ്ശേരിയിൽനിന്ന് മണ്ണാർക്കാട്ടേക്ക് വന്ന സ്വകാര്യ ബസ് പാലിയേറ്റിവ് നഴ്‌സിനെ ഇടിച്ചുവീഴ്ത്തി. കരിമ്പുഴ വില്ലേജിനു സമീപം താമസിക്കുന്ന പന്തലിങ്ങൾ കുമാര‍​െൻറ ഭാര്യ വിജയലക്ഷ്മിയെയാണ് (52) ഡയാന ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചുവീഴ്ത്തി കുറച്ച് ദൂരം വലിച്ചിഴച്ചു. കാൽ തുടയിലൂടെ ബസ് കയറിയിറങ്ങി. കാലുകൾ ചതഞ്ഞരഞ്ഞ വിജയലക്ഷ്മിയെ പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമ്പുഴ സ​െൻററിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. സ്കൂൾ വിദ്യാർഥികൾ ബസിന് കൈ കാണിച്ചെങ്കിലും ഡ്രൈവർ നിർത്താതെ പോവുകയായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയാണ് വിജയലക്ഷ്മി. ബസ് സ്റ്റോപ്പിൽ നിർത്തുമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്. എന്നാൽ, സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കാറിനെ മറികടന്നു ബസ് മുന്നോട്ടെടുക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ ഭർത്താവ് കുമാര‍​െൻറ കടക്ക് മുന്നിലാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.