ചാലിയാർ സംരക്ഷണ സന്ദേശവുമായി കയാക്കിങ്​ യാത്രക്ക്​ തുടക്കം

ഏഴ്‌ രാജ്യങ്ങളില്‍നിന്നുള്ള 120 പേരാണ് ചാലിയാറിലൂടെയുള്ള 68 കിലോമീറ്റർ യാത്രയിലുള്ളത് നിലമ്പൂര്‍: ചാലിയാർ സംരക്ഷണ സന്ദേശവുമായി ചാലിയാർ റിവര്‍ ചലഞ്ച് കയാക്കിങ് യാത്രക്ക് നിലമ്പൂരില്‍ തുടക്കമായി. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടവില്‍ നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസർ എം. അബ്ദുൽ ഗഫൂർ ജെല്ലിഫിഷ്‌ വാട്ടർ സ്പോര്‍ട്‌സ് സ്ഥാപകന്‍ കൗശിക് കോടിത്തോടിക്ക് തുഴ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, നിലമ്പൂർ തഹസിൽദാർ പി.പി. ജയചന്ദ്രൻ, ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റിവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ്‌ ഷൈജല്‍ തുടങ്ങിയവർ പെങ്കടുത്തു. നിലമ്പൂർ പീവീസ് പബ്ലിക്‌ സ്‌കൂൾ വിദ്യാർഥികൾക്ക് നദീസംരക്ഷണ ബോധവത്കരണ ക്ലാസോടെയാണ് യാത്രക്ക് തുടക്കമിട്ടത്. ഏഴ്‌ രാജ്യങ്ങളില്‍ നിന്നുള്ള 120 പേരാണ് ചാലിയാറിലൂടെയുള്ള 68 കിലോമീറ്റർ യാത്രയിലുള്ളത്. 25 സ്ത്രീകളും 15 കുട്ടികളുമുള്ള സംഘത്തിൽ 10 മുതൽ 60 വയസ്സ് വരെയുള്ളവരുണ്ട്. വെള്ളിയാഴ്ച നിലമ്പൂരില്‍നിന്ന് മമ്പാട് വരെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചു. രാവിലെ അഞ്ചുമുതല്‍ 12 വരെയും വൈകീട്ട് മൂന്നുമുതല്‍ ആറുവരെയുമാണ് കയാക്കിങ് നടക്കുന്നത്. യാത്രയുടെ ഭാഗമായി നദിയിലെ മാലിന്യ ശേഖരണവും നടക്കും. സഹാസ്‌ സീറോവേസ്റ്റ് എന്ന സ്ഥാപനത്തി‍​െൻറ സഹകരണത്തോടെ ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച്‌ റീസൈക്ലിങ്ങിന് അയക്കും. ‌ശേഖരിക്കുന്ന മാലിന്യത്തി‍​െൻറ തോത് നാട്ടുകാരെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. ബോധവത്കരണ യാത്ര സെപ്റ്റംബര്‍ 24ന് വൈകീട്ട് നാലിന് ബേപ്പൂരില്‍ സമാപിക്കും. ജെല്ലിഫിഷ്‌ വാട്ടര്‍ സ്പോര്‍ട്‌സ് ക്ലബി‍​െൻറയും കേരള ടൂറിസം ഡിപ്പാര്‍ട്മ​െൻറി‍​െൻറയും സഹകരണത്തോടെ ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റിവ് ട്രസ്റ്റാണ് 'ചാലിയാർ റിവര്‍ ചലഞ്ച്- 17' പേരിൽ ദീര്‍ഘദൂര കയാക്കിങ്‌ യാത്ര സംഘടിപ്പിച്ചത്. CAPTION ചാലിയാറിൽ തുടക്കമിട്ട കയാക്കിങ് ബോധവത്കരണ യാത്ര നിലമ്പൂർ ഫയര്‍ സ്റ്റേഷന്‍ ഓഫിസർ എം. അബ്ദുൽ ഗഫൂർ ജെല്ലിഫിഷ്‌ വാട്ടർ സ്പോര്‍ട്‌സ് സ്ഥാപകന്‍ കൗശിക്ക്‌ തുഴ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.