22ാം ദിനവും പരിഹാരമായില്ല; വാട്ടർ അതോറിറ്റി കരാറുകാരുടെ സമരത്തിന് പാരയായത് മഴ

പ്രവൃത്തി വാട്ടർ അതോറിറ്റി നേരിട്ട് നടത്തുന്നു മലപ്പുറം: കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി കരാറുകാർ നടത്തുന്ന അനിശ്ചിതകാല സമരത്തി​െൻറ ശക്തി ചോർത്തിയത് മഴയും ഉദ്യോഗസ്ഥരുടെ നടപടിയും. പൈപ്പ് പൊട്ടുന്നതടക്കമുള്ള പ്രശ്നങ്ങൾ വാട്ടർ അതോറിറ്റി തന്നെ നേരിട്ട് തൊഴിലാളികളെ വെച്ച് പരിഹരിക്കുകയാണിപ്പോൾ. ഇതിന് പ്രത്യേക ഫണ്ടും മാനേജ്മ​െൻറ് അനുവദിച്ചിട്ടുണ്ട്. മഴ തകർത്തുപെയ്തതോടെ കാര്യമായ പരാതികളില്ലാതായതാണ് കരാറുകാർക്ക് ആദ്യം തിരിച്ചടിയായത്. പ്രവൃത്തി ബഹിഷ്കരിച്ച് ജനരോഷം വാട്ടർ അതോറിറ്റിക്കെതിരെ തിരിച്ചുവിടാമെന്ന കരാറുകാരുടെ ബുദ്ധിയാണ് മഴയെടുത്തത്. 22 ദിവസം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിക്കാത്തത് കരാറുകാരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മലപ്പുറം നഗരത്തിലാണ് കഴിഞ്ഞദിവസം കാര്യമായ തകരാറുണ്ടായത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പ്രധാന പൈപ്പിൽ പൊട്ടലുണ്ടായത് പക്ഷേ, ഉദ്യോഗസ്ഥർ നേരിട്ട് തൊഴിലാളികളെ വെച്ച് പരിഹരിച്ചു. കാളികാവ് മധുമല പദ്ധതി സമരം തുടങ്ങി ആദ്യ ആഴ്ച പ്രതിസന്ധിയിലായിരുന്നെങ്കിലും ഇവിടെയും വാട്ടർ അതോറിറ്റി അധികൃതർ നേരിട്ടെത്തി പരിഹാരം കണ്ടു. സമരം തുടങ്ങി ആദ്യദിവസങ്ങളിൽ ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിരുന്നു. ഈ പ്രവൃത്തികളത്രയും കരാറുകാർ ബഹിഷ്കരിക്കുകയും ചെയ്തു. ഇതിനിടക്കാണ് മഴ ശക്തി പ്രാപിച്ചത്. എം.ഡി എ. ഷൈനമോൾ 25ന് ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ് നടത്തുന്നുണ്ട്. ഇതിനുശേഷവും പരിഹാരമായില്ലെങ്കിൽ സമരം തുടരാൻ തന്നെയാണ് കോൺട്രാക്ടേഴ്സ് ഫെഡറേഷ​െൻറ തീരുമാനം. ഇതിനിടെ മറ്റൊരു സംഘടനയായ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സഹകരിക്കാത്തതും തിരിച്ചടിയായി. 14 മാസത്തെ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഇതിൽ മൂന്ന് മാസത്തെ പണം സമരത്തിനിടെ തന്നെ കരാറുകാർ കൈപ്പറ്റി. ബാക്കി പണം കൂടി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടരുന്നത്. എന്നാൽ, ഫണ്ടില്ലെന്നാണ് മാനേജ്െമൻറ് നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.