പ്രസവമുറിയിലെ മോശം പെരുമാറ്റം: നാലു പേർക്കെതിരെ കേസ്

മഞ്ചേരി: സ്വകാര്യാശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട യുവതിയെ അനാവശ്യമായി വിവസ്ത്രയാക്കിയെന്നും ഗൈനക്കോളജിസ്റ്റല്ലാത്ത ഡോക്ടർ പ്രസവമുറിയിൽ പ്രവേശിച്ചെന്നുമുള്ള പരാതിയിൽ കേസെടുത്തു. നേരത്തെ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് ജില്ല കലക്ടർക്ക് നൽകിയ പരാതിയിൽ ഡോക്ടറുടെ ഫോൺ കണ്ടെത്തി സൈബർ സെൽ വഴി വിശദമായി പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. നടപടി ഇഴഞ്ഞതോടെ യുവതി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസെടുത്ത് അന്വേഷിക്കാൻ മഞ്ചേരി സി.ഐക്ക് ഉത്തരവ് നൽകിയതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയുമാണ് പ്രതികളായി ഉൾപ്പെടുത്തിയത്. യുവതിയെയും ഭർത്താവിനെയും മഞ്ചേരി സി.ഐ ഒാഫിസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സി.ഐ എൻ.ബി. ഷൈജുവിനാണ് അന്വേഷണചുമതല. പ്രസവദിവസം ബോധത്തോടെ കിടക്കുമ്പോഴാണ് ദേഹത്ത് വസ്ത്രങ്ങൾ പൂർണമായും നീക്കിയതറിഞ്ഞതെന്നും ഗൈനക്കോളജിസ്റ്റല്ലാത്ത ഡോക്ടറുണ്ടെന്നും അറിഞ്ഞത്. അതേസമയം, പ്രസവത്തോടെ രക്തസ്രാവമുണ്ടാവുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയെന്ന ചുമതല മാത്രമാണ് നിർവഹിച്ചതെന്നും മറിച്ചുള്ളതെല്ലാം തെറ്റിദ്ധാരണയാണെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.