ഭർതൃവീട്ടിൽ യുവതിയുടെ മരണം; അന്വേഷണം നടക്കുന്നില്ലെന്ന് പരാതി

പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി മഞ്ചേരി: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച കേസിൽ പ്രതി ചേർത്തവരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മാതാപിതാക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വാഴക്കാട് എടവണ്ണപ്പാറ ചീക്കപ്പള്ളി ജാസ്മിറയാണ് (28) ആഗസ്റ്റ് 17ന് പാണ്ടിക്കാട് ആമക്കാെട്ട ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചത്. പ്രതികളെ ചോദ്യം ചെയ്താൽ മരണത്തി‍​െൻറ യഥാർഥ കാരണങ്ങളറിയാമെന്നും പൊലീസ് ഇതിന് തയാറാവുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. പൊള്ളലേറ്റതായും ആശുപത്രിയിലെത്തണമെന്നും സംഭവദിവസം പുലർച്ചെ നാട്ടുകാരിൽ ഒരാളാണ് ഫോണിൽ കുടുംബത്തെ അറിയിച്ചത്. മാതാപിതാക്കൾ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. അതേസമയം കേസിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവ് മുഹമ്മദ് റാഫിയുടെ മാതാവ്, സഹോദരൻ, സഹോദരഭാര്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച മഞ്ചേരി ജില്ല സെഷൻസ് കോടതി തള്ളി. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ജൈസൽ എളമരം, അഷ്റഫ് കോറോത്ത്, എം. അമീറലി, പി.കെ. മുരളീധരൻ, മുഹമ്മദ് ഹുസൈൻ, കെ. കൃഷ്ണദാസൻ, ജാസ്മിറയുടെ പിതാവ് ചീക്കപ്പള്ളി മുഹമ്മദ്, മാതാവ് ആസ്യ എന്നിവർ പങ്കെടുത്തു. മുഹമ്മദ് റാഫിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. mji jasmira മരിച്ച ജാസ്മിറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.