അട്ടപ്പാടി ചുരത്തിൽ ഇന്നു മുതൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കും

ചരക്കുലോറികൾക്കും ടിപ്പറുകൾക്കും വിനോദസഞ്ചാര ബസുകൾക്കും നിയന്ത്രണം അഗളി: അഞ്ചുദിവസമായി ഗതാഗതം പൂർണമായും തടസ്സപ്പെട്ട അട്ടപ്പാടി ചുരം റോഡിലൂടെ വെള്ളിയാഴ്ച മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും. ഇരുചക്രവാഹനങ്ങൾ, ഓട്ടോ, കാർ, ജീപ്, മിനി ടെേമ്പാ എന്നിവക്ക് മാത്രമാണ് പ്രവേശനം. രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയാണിത്. രാത്രിയിൽ ചുരത്തിൽ എത്തുന്ന യാത്രക്കാരെ വനംവകുപ്പി​െൻറ വാഹനങ്ങളിൽ മുക്കാലിയിൽ എത്തിക്കും. 29 മുതൽ ചുരത്തിലൂടെ ബസ് സർവിസ് പുനരാരംഭിക്കുമെങ്കിലും ഭാരം കൂടിയ ചരക്കുലോറികൾക്കും ടിപ്പറുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. അറ്റകുറ്റപ്പണി പൂർത്തിയായ ശേഷമേ ഇത്തരം വാഹനങ്ങൾക്ക് പ്രവേശനം നൽകൂവെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം മണ്ണാർക്കാട് അസി. എൻജിനീയർ പി.കെ. രാജൻ പറഞ്ഞു. വിശദ റിപോർട്ട് വകുപ്പ് തലത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചുവരികയാണ്. വിള്ളലുണ്ടായ ഭാഗങ്ങളിൽ താൽക്കാലിക സംരക്ഷണഭിത്തി കെട്ടി അടച്ചു. ഇത്തരം ഭാഗങ്ങളിലൂടെ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ വിടുകയുള്ളൂ. മേഖലയിൽ മഴ ഇനിയും ശക്തമാകാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക അറ്റകുറ്റ പണികളാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.