കക്കാടംപൊയിൽ വാട്ടർ തീം പാർക്ക്: കൂടരഞ്ഞി പഞ്ചായത്ത് തുടർനടപടികൾ നിർണായകമാകും

കക്കാടംപൊയിൽ വാട്ടർ തീം പാർക്ക്: കൂടരഞ്ഞി പഞ്ചായത്ത് തുടർനടപടികൾ നിർണായകമാകും പാർക്കിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് തിരുവമ്പാടി: കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയില്ലെന്ന് ബോർഡ് ഹൈകോടതിയിൽ നൽകിയ വിശദീകരണത്തി​െൻറ പശ്ചാത്തലത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തി​െൻറ തുടർ നടപടികൾ നിർണായകമാകും. പാർക്കിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നാണ് ബോർഡ് നിലപാട്. അപാകത പരിഹരിക്കാത്ത പക്ഷം പാർക്ക് അടച്ചുപൂട്ടാൻ ബോർഡ് നടപടി സ്വീകരിക്കും. കഴിഞ്ഞമാസം 31ന് ചേർന്ന കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാനപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വൈദ്യുതി വകുപ്പുകൾ എന്നിവയുടെ നിരാക്ഷേപ പത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വാട്ടർ തീം പാർക്കിന് നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം അനുമതി രേഖകൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. നോട്ടീസിൽ ആവശ്യപ്പെട്ട പ്രകാരം ഈ മാസം 26നകം രേഖകൾ ഗ്രാമപഞ്ചായത്തിൽ ലഭിക്കണം. നോട്ടീസിന് മറുപടി ലഭിച്ചശേഷം പാർക്കിനുള്ള അനുമതി തുടരുന്ന കാര്യം തീരുമാനിക്കുമെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. വാട്ടർ തീം പാർക്കി​െൻറ അനുമതി രേഖകൾ പരിശോധിക്കാൻ നിയോഗിച്ച ഗ്രാമപഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു ഭരണസമിതി തീരുമാനം. പാർക്കിന് ആരോഗ്യവകുപ്പി​െൻറ സാനിറ്ററി സർട്ടിഫിക്കറ്റ് നിലവിലില്ലെന്നായിരുന്നു ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. പാർക്കിലെ ഹോട്ടൽ, പൂന്തോട്ടം എന്നിവക്ക് സാനിറ്ററി സർട്ടിഫിക്കറ്റുണ്ട്. പരിശോധനക്കെത്തിയപ്പോൾ വാട്ടർ തീം പാർക്ക് പ്രവർത്തനമാരംഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ഉപസമിതിക്ക് ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വാട്ടർ തീം പാർക്കി​െൻറ അനുമതി സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 19നാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് നിലപാട് കർശനമാക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അനുമതിയും പുനഃപരിശോധിക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.