ഒാ​േട്ടാമേഷൻ സംവിധാനം: പരിശോധന പൂർത്തിയായി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിച്ച ഒാേട്ടാമേഷൻ സംവിധാനം കമീഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള പരിശോധന പൂർത്തിയാക്കി വിദഗ്ധ സംഘം മടങ്ങി. വാരാണസി വിമാനത്താവളത്തിലെ അസി. ജനറൽ മാനേജർ അഭിജിത് ദാസ്, ഗോവ വിമാനത്താവളത്തിലെ സീനിയർ മാനേജർ രതീഷ് ബാബു, കരിപ്പൂരിലെ എ.ജി.എം ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച സംവിധാനം കമീഷൻ ചെയ്യുന്നതിനുള്ള നടപടികൾക്കാണ് സംഘമെത്തിയത്. 2014ലാണ് ഇൗ സംവിധാനം കരിപ്പൂരിൽ സ്ഥാപിച്ചത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വിമാനത്താവളത്തിന് ചുറ്റും പറത്തിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ സംതൃപ്തി അറിയിച്ചു. ഇവരുടെ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറും. ഡി.ജി.സി.എയാണ് അനുമതി നൽകേണ്ടത്. ഒാേട്ടാമേഷൻ സംവിധാനം അപ്ഗ്രേഡ് ചെയ്തത് കമീഷൻ ചെയ്യുന്നതിന് മുേന്നാടിയായിരുന്നു വിദഗ്ധ സംഘത്തി​െൻറ പരിേശാധന. പുതിയ സംവിധാനം ആരംഭിക്കുന്നതോടെ വ്യോമ ഗതാഗത നിയന്ത്രണവിഭാഗത്തിൽ (എ.ടി.സി) എല്ലാ സിഗ്നലുകളും ഒരുമിച്ച് ലഭിക്കുമെന്നതാണ് പ്രത്യേകത. എ.ഡി.എസ്-ബി, കമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, റഡാർ തുടങ്ങിയവയിൽ നിന്നുള്ള സിഗ്നലുകൾ ഏകീകൃത രൂപത്തിൽ എ.ടി.സി കൺട്രോളർക്ക് ഒരുമിച്ച് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.