പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കുഴി നിറഞ്ഞു; ഗതാഗതം ദുസ്സഹം കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ തകർച്ച കാരണം വാഹന ഗതാഗതം ദുസ്സഹമാവുന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിെൻറ അതിർത്തി പ്രദേശങ്ങളായ കൊറ്റിയോടും പൊന്നംകോടിനടുത്ത് മാച്ചാംതോടുമാണ് ദേശീയപാതയിൽ കുഴി നിറഞ്ഞിട്ടുള്ളത്. മറ്റിടങ്ങളിൽ ചെറിയ തോതിൽ കുഴിയുണ്ട്. മഴ പെയ്താൽ കൊറ്റിയോട് പാത തോടാവുന്ന സ്ഥിതിയാണ്. ഈ ഭാഗത്ത് വെള്ളക്കെട്ടിനും പാത തകർച്ചക്കും ശാശ്വത പരിഹാരത്തിന്ന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും തുടർനടപടി വൈകുകയാണ്. മാച്ചാംതോട് കനാൽ പാലത്തിനടുത്ത് റോഡിെൻറ ശോച്യാവസ്ഥ അപകട ഭീഷണി ഉയർത്തുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം വേഗത കുറച്ചും നിരങ്ങിയും നീങ്ങുന്ന ടാങ്കർ, ട്രൈലർ വാഹനങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളുടെ നിര രാത്രിയും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.