നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

പൊന്നാനി: തൃക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ ഭാഗമായി വിവിധ പരിപാടികൾ നടക്കും. വ്യാഴാഴ്ച നടക്കുന്ന താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് 3.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജ അധ്യക്ഷത വഹിക്കും. ഈ വർഷത്തെ തൃക്കാവ് ദേവീപുരസ്കാരം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും. ചടങ്ങിൽ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി, മറ്റു പ്രമുഖരും സംബന്ധിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രമോദ് ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണവും മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ത്രിബിൾ തായമ്പകയും വിജയകുമാർ അമ്പലപ്പുഴയുടെ സോപാന സംഗീതവും ഉണ്ടായിരിക്കും. പൊന്നാനി മാതൃ-ശിശു ആശുപത്രി ഒ.പിയിൽ തിരക്കേറുന്നു പൊന്നാനി: മാതൃ-ശിശു ആശുപത്രിയിലെ ഒ.പിയിൽ തിരക്കേറുന്നു. നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സക്കെത്തുന്നത്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഗർഭിണികളുടെയും കുട്ടികളുടെയും ഒ.പി വിഭാഗം പരിശോധന മികച്ച സജ്ജീകരണങ്ങളോെട കഴിഞ്ഞ ദിവസം മുതലാണ് മാതൃ-ശിശു ആശുപത്രിയിൽ ആരംഭിച്ചത്. പുതിയ ഒ.പി ക്രമീകരണത്തിലൂടെ താലൂക്ക് ആശുപത്രിയിലെ തിരക്ക് ഗണ്യമായി കുറക്കാൻ കഴിഞ്ഞു. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിലവിൽ ജോലിയിൽ പ്രവേശിച്ച ശിശുരോഗ വിദഗ്ധൻ, ഗൈനക്കോളജിസ്റ്റ്, അസി. സർജൻ, സി.എം.ഒ എന്നിവരുടെ സേവനവും മാതൃ-ശിശു ആശുപത്രിയിൽ ആരംഭിച്ചു. ഇതോടെ രാവിലെ മുതൽ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. എന്നാൽ, ആശുപത്രിയിൽ മുതിർന്ന സ്ത്രീകൾക്കും പരിശോധന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.