ട്രെയിനിൽ കറങ്ങിയ ഒറിയ ബാലികക്ക് ആർ.പി.എഫ് തുണയായി

തിരൂർ: ദാരിദ്ര്യംമൂലം വീടുവിട്ട് ട്രെയിനുകളിൽ കറങ്ങുകയായിരുന്ന ഒറിയ ബാലികക്ക് ആർ.പി.എഫ് ഇടപെടൽ തുണയായി. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടിയെ ഏറ്റെടുത്ത ആർ.പി.എഫ് ചൈൽഡ് ലൈനിന് കൈമാറി. ബുധനാഴ്ച മംഗള എക്സ്പ്രസിൽ കുട്ടി കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. രാവിലെ 9.10ഓടെ വണ്ടി തിരൂരിലെത്തിയപ്പോൾ തിരൂർ ഔട്ട്പോസ്റ്റിലെ എ.എസ്.ഐ ഷിനോജ്കുമാറും ഹെഡ്കോൺസ്റ്റബിൾ കെ. കാർത്തികേയനും കുട്ടിയെ തിരൂരിലിറക്കി. ട്രെയിനിൽനിന്നിറങ്ങാൻ മടിച്ച കുട്ടി ഭാഷ അറിയാത്തതിനാലും യാത്രക്കാരുടെ ബഹളം കേട്ടും പരിഭ്രാന്തയായിരുന്നു. ഔട്ട്പോസ്റ്റിലെത്തിച്ച് ഹിന്ദിയിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ദാരിദ്ര്യംമൂലം നാടുവിട്ടതാണെന്ന് മനസ്സിലായത്. ഗണേശോത്സവ തിരക്കുകൾക്കിടെ ഒരാഴ്ച മുമ്പാണ് വീട്ടിൽനിന്ന് ഒളിച്ചോടിയതെന്നും അറിയിച്ചു. ദിവസങ്ങളോളം റെയിൽവേ സ്റ്റേഷനുകളിലും മറ്റും കഴിച്ചുകൂട്ടിയും ട്രെയിനുകൾ മാറിക്കയറിയും മുംബൈയിലെത്തിയ കുട്ടി അവിടെനിന്നാണ് മംഗള എക്സ്പ്രസിൽ കയറിയത്. ആർ.പി.എഫ് നൽകിയ വിവരമനുസരിച്ച് പതിനൊന്നരയോടെ ചൈൽഡ്‌ലൈൻ കൗൺസിലർമാരായ പി. രജീഷ് ബാബു, റാഷിദ് തിരൂർ, എ.കെ. അർച്ചന, മുഹ്സിൻ പരി എന്നിവരെത്തി കുട്ടിയെ ഏറ്റെടുത്തു. ശിശുക്ഷേമ സമതി അംഗം ഹാരിസ് പഞ്ചിളി മുമ്പാകെ ഹാജരാക്കി കുട്ടിയെ കോഴിക്കോട് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.