ആദ്യം കുടിവെള്ളം മുട്ടി; പിന്നെ ഗതാഗതവും

കോഴിക്കോട്--പാലക്കാട് ദേശീയപാതയിൽ പൈപ്പ് പൊട്ടി ദുരിതം മലപ്പുറം: കോഴിക്കോട്--പാലക്കാട് ദേശീയപാതയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം മുട്ടിയതിനൊപ്പം ഗതാഗതവും മുടങ്ങി. കോട്ടക്കുന്നിലെ പ്രധാന ടാങ്കിൽനിന്ന് സിവിൽ സ്റ്റേഷനിലെ ടാങ്കിലേക്കും കണ്ണത്തുംപാറ, പാവിട്ടപ്പറമ്പ്, മൈലപ്പുറം, കോലാർ ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിൽ സ​െൻറ് ജമ്മാസ് സ്കൂളിന് മുന്നിലാണ് ചോർച്ചയുണ്ടായത്. നഗരത്തിലും ഈ പൈപ്പിൽനിന്ന് ജലവിതരണം നടത്തുന്നുണ്ട്. തിങ്കളാഴ്ച പൈപ്പിൽ ചോർച്ച കണ്ടെത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെ റോഡ് പൊളിഞ്ഞുതുടങ്ങി. ബുധനാഴ്ച ഗതാഗതം സാധ്യമാകാത്ത സ്ഥിതി വന്നതോടെ പൊലീസ് എത്തി വാഹനങ്ങൾ ദേശീയപാതയുടെ ഒരു ഭാഗത്തുകൂടെ മാത്രമാക്കി. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കുന്നുമ്മലിലെ ട്രാഫിക് സർക്കിളിൽനിന്ന് മഞ്ചേരി റോഡ് വഴി തിരിച്ചുവിട്ടു. ബസുകളടക്കമുള്ള വാഹനങ്ങൾ ദിശമാറ്റി വിട്ടതോടെ കുന്നുമ്മലിലും ഡി.സി.സി ഓഫിസിന് മുൻവശത്തെ മുക്കവലയിലും ഗതാഗതകുരുക്ക് രൂക്ഷമായി. പൊട്ടിയ ഭാഗം മുറിച്ചുമാറ്റി പുതിയ പൈപ്പിടുന്ന പ്രവൃത്തി രാത്രിയിലും നടന്നു. ഒരു വിഭാഗം വാട്ടർ അതോറിറ്റി കരാറുകാർ സമരത്തിലാണെങ്കിലും അടിയന്തരഘട്ടങ്ങളിൽ ഇവർ സഹകരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.