ഒറ്റപ്പാലം^ചെർപ്പുളശ്ശേരി റോഡിൽ ഗതാഗതം ദുസ്സഹം

ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ ഗതാഗതം ദുസ്സഹം ഒറ്റപ്പാലം: തകർന്നുകിടക്കുന്ന പാതയിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞതോടെ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിലെ ഗതാഗതം ദുഷ്ക്കരമായി. ദീർഘദൂര ബസുകൾ ഉൾെപ്പടെ നൂറുക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയുടെ തകർച്ച കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ പൂർണമായി. വെള്ളം നിറഞ്ഞതോടെ വഴിയും കുഴിയും തിരിച്ചറിയാനാകാതെ അപരിചിതർ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. കുഴികളിൽ അകപ്പെടുന്ന വലിയ വാഹനങ്ങളുടെ ലീഫ് മുറിയുന്നതുൾെപ്പടെ നാശനഷ്ടങ്ങൾ വർധിച്ചു വരുന്നതായി വാഹന ഉടമകൾ പറയുന്നു. 17 കിലോ മീറ്റർ ദൈർഘ്യമുള്ള ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. റോഡോരത്തെ ഓടകൾ തൂർന്നതിനാൽ വെള്ളമൊഴുകാനവാത്ത സ്ഥിതിയാണ്. മൂന്നു വർഷമായി റോഡി​െൻറ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാവാത്തതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. റോഡ് നന്നാക്കാൻ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. പടം: തകർന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ പനമണ്ണയിലെ വെള്ളക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.