പട്ടിക്കാംതൊടി രാവുണ്ണി മേനോൻ പുരസ്കാരം കെ.ജി. വാസുദേവൻ നായർക്ക്

ഷൊർണൂർ: 2017 പട്ടിക്കാംതൊടി രാവുണ്ണി മേനോൻ പുരസ്കാരം കലാമണ്ഡലം കെ.ജി. വാസുദേവൻ നായർക്ക് കഥകളി നടൻ കോട്ടക്കൽ ഗോപി നായർ സമ്മാനിച്ചു. പുരസ്കാര ചടങ്ങും ഗുരുസ്മരണ ദിനാചരണവും കലാമണ്ഡലം വൈസ് ചാൻസലർ റാണി ജോർജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി മുഖ്യാതിഥിയായി. പ്രഫ. കെ.പി. ബാബുദാസ് പട്ടിക്കാംതൊടി അനുസ്മരണ പ്രഭാഷണം നടത്തി. ഭരണസമിതിയംഗങ്ങളായ വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം പ്രഭാകരൻ, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, കെ.ബി. രാജാനന്ദ്, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം ഗോപകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.