തുഞ്ചൻ പറമ്പിൽ വിദ്യാർഥികൾക്ക് എഴുത്തുപരിശീലന കളരി

തിരൂർ: തുഞ്ചൻ സ്മാരക ട്രസ്റ്റിന് കീഴിലുള്ള ബാലസമാജം ജില്ലയിലെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രതിമാസ എഴുത്ത് പരിശീലന കളരി സംഘടിപ്പിക്കുന്നു. കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ േപ്രാത്സാഹിപ്പിക്കുകയും ഭാഷ, കല, സാഹിത്യം, സംസ്കാരം തുടങ്ങിയവയിൽ മൂല്യാധിഷ്ഠിത സാമൂഹികബോധം വളർത്തുകയുമാണ് ലക്ഷ്യം. കളരിയിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർഥികൾ അവർ രചിച്ച കഥയോ, കവിതയോ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം വീട്ടു മേൽവിലാസത്തോടെ (മലയാളത്തിൽ) കൺവീനർ, തുഞ്ചൻ ബാലസമാജം, തുഞ്ചൻസ്മാരക ട്രസ്റ്റ്, തുഞ്ചൻപറമ്പ്, തിരൂർ --676101 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ ഉൾപ്പെടുന്ന വ്യക്തി രേഖ, പഠിക്കുന്ന സ്ഥാപനം, രക്ഷിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളും ഫോട്ടോയും അപേക്ഷയോടൊപ്പം വേണം. അവസാന തീയതി സെപ്റ്റംബർ 30. മുമ്പ് അപേക്ഷിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകണമെന്ന് കൺവീനർ മണമ്പൂർ രാജൻ ബാബു അറിയിച്ചു. ഫോൺ: 9387475279, 0494 2422213.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.