കൊണ്ടോട്ടി മാസ്​റ്റർ പ്ലാൻ തയാറാക്കൽ: ഗതാഗത സംവിധാനങ്ങളെക്കുറിച്ച്​ നാറ്റ്​പാക്ക്​ സർവേക്ക്​ തുടക്കം

കൊണ്ടോട്ടി: നഗരസഭയുടെ സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കുന്നതി​െൻറ ഭാഗമായി ഗതാഗത സംവിധാനങ്ങളെ കുറിച്ചുള്ള നാറ്റ്പാക്ക് (ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം) സർവേക്ക് കൊണ്ടോട്ടി നഗരസഭയിൽ തുടക്കം. നഗരസഭ പരിധിയിലെ ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ട 12 ദിവസത്തെ വിശദമായ സർവേയാണ് നാറ്റ്പാക്ക് ആരംഭിച്ചത്. കൊണ്ടോട്ടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നേരത്തെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. യോഗത്തിൽ അവതരിപ്പിച്ച പ്രമേയം നഗരാസൂത്രണ വകുപ്പിന് കൈമാറുകയും തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നഗരസഭയുടെ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ നഗരാസൂത്രണ വകുപ്പാണ് ഗതാഗതസംവിധാനങ്ങളെക്കുറിച്ചുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയത്. നഗരത്തിൽ എത്തുന്ന വാഹനങ്ങൾ നിലവിലുള്ള പാർക്കിങ് സൗകര്യം, ആവശ്യമുള്ള പാർക്കിങ് ഏരിയ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഇവർക്കായി പുതുതായി എന്തെല്ലാം ഏർപ്പെടുത്തണം, നഗരത്തിലേക്ക് എവിടെ നിന്നെല്ലാം യാത്രക്കാർ വരുന്നു, തിരിച്ചുപോകുന്നത് എങ്ങോട്ട്, പൊതുഗതാഗതസംവിധാനം, ബസ്സ്റ്റാൻഡി​െൻറ സൗകര്യം, വികസനം, ഉപരിതല ഗതാഗതസംവിധാനം എന്നിവയാണ് സർവേക്ക് വിധേയമാക്കുന്നത്. സമീപത്തെ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതസംവിധാനം തുടങ്ങിയവയും പരിശോധിക്കും. റിങ് റോഡ്, പുതിയ ബൈപാസ്, ഫ്ലൈ ഒാവറുകൾ എന്നിവയുടെ സാധ്യതയും സംഘം വിലയിരുത്തും. അഞ്ച്, പത്ത്, 15, 20 വർഷങ്ങളായി തിരിച്ച് 2,037 വരെയുളള ഗതാഗത സംവിധാനത്തെക്കുറിച്ചുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കുക. നാറ്റ്പാക്ക് സയൻറിസ്റ്റ് ശാലിനിയുടെ നേതൃത്വത്തിലാണ് സർവേ. പ്രോജക്ട് എൻജിനീയർമാരായ മനുപ്രിയ, ആർദ്ര, ജുനൈസ് എന്നിവരും സംഘത്തിലുണ്ട്. നേരത്തെ നഗരസഭ കൗൺസിലർമാർക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശീലനം നൽകിയിരുന്നു. വില്ലേജ് ഒാഫിസ് മാർച്ച് കൊണ്ടോട്ടി: കർഷകതൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.കെ.എം.യുവി​െൻറ നേതൃത്വത്തിൽ കൊണ്ടോട്ടി വില്ലേജ് ഒാഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. സി.പി.െഎ മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു, ഇ. മാനുട്ടി, പി.സി. മണി, നാരായണൻ കോട്ടാശ്ശേരി, അറമുഖൻ പുളിക്കൽ എന്നിവർ സംസാരിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ഇ. കുട്ടൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ ക്യാമ്പ് െകാണ്ടോട്ടി: നെടിയിരുപ്പ് വാക്കത്തൊടി എ.എം.എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. എ.എം. ഷമീം, ഡോ. ഫാരിസ് ഹുസൈൻ, ഡോ. എൻ. മുഹമ്മദ് നിഷാദ്, ഡോ. സഫിയ, ഡോ. ആയിശ സഫ്ന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പി.ടി.എ ൈവസ് പ്രസിഡൻറ് സ്വപ്ന അധ്യക്ഷത വഹിച്ചു. നാനാക്കൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ. ഹുസൈൻ, ഡോ. ഷമീം, പ്രധാനാധ്യാപിക എ. ആയിശ എന്നിവർ സംസാരിച്ചു. ------------------------------------------------------------------ പൂർവ വിദ്യാർഥി സംഗമം കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ 2001-02 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം 'ലെറ്റസ്‌ ഗെറ്റ്ടുഗെതർ' ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾതാരം അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോഒാഡിനേറ്റർ ഷാഹിദ് കളപ്പുറത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. മൂസക്കുട്ടി, തോമസ്, രവീന്ദ്രൻ, സയിദ് സമാൻ, ബഷീർ തൊട്ടിയൻ, കെ.എം. റസാക്ക്, എം.വി. മുഹമ്മദ് ഹനീഫ, എൻ. ഷബീർ, അഹമ്മദ്കുട്ടി, സി.ടി. അജ്മൽ, ജമാൽ, നൂർജഹാൻ എന്നീ അധ്യാപകരെ ആദരിച്ചു. നൗഷാദ് ബാവ, കെ. മൻസൂർ, പി.കെ. ബാസിൽ, മുഹമ്മദ്കുട്ടി, പി. അൻസാർ, ഷമീദ് ബാബു, റിയാസ് നീറാട്, സൈബുനാ തുറക്കൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. േഫാേട്ടാ: kdy1: കൊണ്ടോട്ടി ഇ.എം.ഇ.എ ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.