കാലിക്കറ്റ് ഇൻറർ കൊളീജിയറ്റ് നീന്തൽ: സ്വർണം വാരി തൃശൂരിലെ കോളജുകൾ

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് നീന്തൽ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ആദ്യദിനം 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂരിലെ കോളജുകൾക്കാണ് മുന്നേറ്റം. പുരുഷ വിഭാഗത്തിൽ 61 പോയൻറുമായി കേരളവർമ കോളജും 52 പോയൻറുമായി സ​െൻറ് തോമസ് കോളജും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. വനിത വിഭാഗത്തിൽ 63 പോയേൻറാടെ സ​െൻറ് മേരീസ് ആദ്യ സ്ഥാനത്ത് നിൽക്കുമ്പോൾ 50 പോയൻറുമായി ആതിഥേയരായ വിമല കോളജാണ് തൊട്ടു പിന്നിൽ ആദ്യ സെഷൻ പൂർത്തിയായപ്പോൾ തന്നെ തൃശൂർ മുന്നേറ്റം തുടങ്ങിയിരുന്നു. റെക്കോഡ് തിരുത്തിക്കുറിക്കുന്ന പ്രകടനങ്ങളായിരുന്നു മത്സരാർഥികളിൽ പലരുടേതുമെങ്കിലും കഴിഞ്ഞ മീറ്റിലെ ഫലം സംബന്ധിച്ച രേഖകളൊന്നും സംഘാടകരുടെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ട് റെക്കോഡ് സംബന്ധിച്ച് വ്യക്തതയില്ല. സർവകലാശാലയിൽ നിന്നും രേഖകൾ നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തൃശൂർ സ​െൻറ് മേരീസ് കോളജിലെ ഡയാന കെ. ജോബ്, അഞ്ജന എം. മോഹൻ എന്നിവർ മൂന്നുസ്വർണം വീതം നേടി. പുരുഷ വിഭാഗത്തിൽ കേരള വർമയിലെ എ.ജെ. രോഹിത്തും മൂന്നു സ്വർണം സ്വന്തമാക്കി. സർവകലാശാലക്ക് കീഴിലെ 17 കോളജുകളിൽ നിന്ന് 75 വിദ്യാർഥികൾ 19 ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട്. ആദ്യദിനത്തിൽ 26 ഫൈനലുകൾ പൂർത്തിയായി. അവസാന ഇനമായ വാട്ടർപോളോയുടെ ഫൈനലിലും തൃശൂർ തന്നെ മുന്നിൽ. പുരുഷ വിഭാഗത്തിൽ ശ്രീ കേരളവർമ, സ​െൻറ് തോമസ് കോളജുകള്‍ ഫൈനലിൽ എത്തിയപ്പോൾ വനിത വിഭാഗത്തിൽ കോടഞ്ചേരി ഗവ. കോളജും ചിറ്റൂർ ഗവ. കോളജും ഫൈനലിലെത്തി. മത്സരം വിമല കോളജ് പ്രിൻസിപ്പൽ ഡോ. സി മരിയറ്റ് എ. തെറാട്ടിൽ ഉദ്ഘാടനം ചെയ്തു. ആനി മേരി വർഗീസ് മുഖ്യാതിഥിയായി. സർവകലാശാലയിലെ 17 കോളജിൽനിന്നുള്ള താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച 100 മീ., 400 മീ. ഫ്രീസ്ൈറ്റൽ, 50, 100 ബാക്ക്സ്ട്രോക്ക്, 100, 200 ബ്രസ്റ്റ് സ്ട്രോക്ക്, 50, 200 ബട്ടർൈഫ്ല, 200 മീ. വ്യക്തിഗത മെഡ്ലേ, 4 x 200 മീ. ഫ്രീസ്ൈറ്റൽ റിലേ, ആൺകുട്ടികളുടെ വാട്ടർ പോളോ എന്നീ മത്സരങ്ങൾ പൂർത്തിയായി. മത്സരഫലം വ്യക്തിഗത പുരുഷ വിഭാഗം എ.ജെ. രോഹിത് 400 മീ. ഫ്രീസ്റ്റൈൽ (കേരളവർമ, തൃശൂർ) എ.ജെ. രോഹിത് 100 മീ. ബാക് സ്ട്രോക് (കേരളവർമ, തൃശൂർ) കെ.സി. അനന്തൻ 200 മീ. ബ്രസ്റ്റ് സ്ട്രോക് (സ​െൻറ് തോമസ്, തൃശൂർ) എസ്. ശരവണ 50 മീ. ബട്ടർഫ്ലൈ (കേരളവർമ, തൃശൂർ) എ.ജെ. രോഹിത് 50 മീ. ബാക് സ്ട്രോക് (കേരളവർമ, തൃശൂർ) യു. അമൃതേഷ് 100 മീ. ഫ്രീസ്റ്റൈൽ (കേരളവർമ, തൃശൂർ) വി. അമൽ 200 മീ. (സ​െൻറ് തോമസ്, തൃശൂർ) എം.എസ്. ആദർശ് 50 മീ. ബ്രസ്റ്റ് സ്ട്രോക് (സ​െൻറ് തോമസ്, തൃശൂർ) വി. അമൽ 200 മീ. ബട്ടർഫ്ലൈ (സ​െൻറ് തോമസ്, തൃശൂർ) വനിതകൾ ബി. മാളവിക 400 മ‍ീ. ഫ്രീസ്റ്റൈൽ (വിമല, തൃശൂർ) ഡയാന കെ. ജോബ് 100 മീ. ബാക് സ്ട്രോക്ക് (സ​െൻറ് മേരീസ്, തൃശൂർ) അഞ്ജന എം. മോഹൻ 200 മീ. ബ്രസ്റ്റ് സ്ട്രോക് (വിമല, തൃശൂർ) ആർ. ദീപ 50 മീ. ബട്ടർഫ്ലൈ (സ​െൻറ് മേരീസ്, തൃശൂർ) ഡയാന കെ. ജോബ് 50 മീ. ബാക് സ്ട്രോക് (സ​െൻറ് മേരീസ്, തൃശൂർ) ഡയാന കെ. ജോബ് 100 മീ. ഫ്രീസ്റ്റൈൽ (സ​െൻറ് മേരീസ്, തൃശൂർ) അഞ്ജന എം. മോഹൻ 200 മീ. (വിമല, തൃശൂർ) അഞ്ജന എം. മോഹൻ 50 മീ. ബ്രസ്റ്റ് സ്ട്രോക് (വിമല, തൃശൂർ) ജി. അർച്ചന 200 മീ. ബട്ടർഫ്ലൈ (സ​െൻറ് മേരീസ്, തൃശൂർ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.