വർഷങ്ങൾക്ക് ശേഷം ഷൊർണൂർ ഭാഗത്തും ഭാരതപ്പുഴ ഇരുകര മുട്ടി

ഷൊർണൂർ: കൂലംകുത്തിയൊഴുകി. തുടർച്ചയായി മൂന്ന് ദിവസം മഴ നിർത്താതെ പെയ്തിട്ടും ഈ ഭാഗത്ത് പുഴ കര മുട്ടിയൊഴുകിയിരുന്നില്ല. പുഴ പരന്നൊഴുകുന്നത് കാണാൻ നിരവധി പേർ ഷൊർണൂർ കൊച്ചി പാലത്തിനരികെ ദിവസവും എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് എത്തിയവർക്കും നിരാശയായിരുന്നു ഫലം. എന്നാൽ, അർധരാത്രിയോടടുപ്പിച്ച് പുഴ ഇരുകരയും മുട്ടി ഒഴുകാൻ തുടങ്ങി. തിങ്കളാഴ്ച വൈകീട്ടും അതേപടി തുടരുകയാണ്. നൂറുകണക്കിന് പേരാണ് തിങ്കളാഴ്ച പുഴയുടെ ഇരുകരയിലും കൊച്ചിപ്പാലത്തിന് മുകളിലുമായി, കലിതുള്ളിയൊഴുകുന്ന നിള കാണാനെത്തിയത്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം പുഴയുടെ പരപ്പ് മീറ്ററുകളോളം താഴ്ന്നതും മണൽ പരന്നുകിടക്കുന്നത് മാറി പുഴ പല തട്ടുകളായി കാടുപിടിച്ച് കിടക്കുന്നതിനാലും ഈ ഭാഗം വീതി കൂടിയതിനാലും ഇവിടെ പുഴ പരന്നൊഴുകാൻ വലിയ മഴ ലഭിക്കണം. ജില്ലയുടെ കിഴക്കൻ അതിർത്തിയിലും പുഴയുടെ ഉത്ഭവസ്ഥാനമായ ആനമല ഭാഗത്തും കനത്ത മഴ ലഭിക്കണം. മലമ്പുഴ, മംഗലംഡാം അടക്കമുള്ള ഡാമുകൾ തുറന്നാലും പുഴ നിറഞ്ഞൊഴുകും. ഈ കാഴ്ച ഇനിയെന്ന് കാണുമെന്ന് ഉറപ്പില്ലാത്തതിനാൽ ആളുകൾ രാത്രിയിലും വന്നുകൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.