ശിവസേനയും അങ്കത്തിന്​

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ശിവസേന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഹൈകോടതി അഭിഭാഷകനായ എ. ശിവദാസനാണ് അമ്പും വില്ലും ചിഹ്നത്തിൽ മത്സരിക്കുക. കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇടതു-വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ ശബ്ദമുയർത്തുന്നെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രീണനവും കേന്ദ്രസർക്കാറി​െൻറ ജനേദ്രാഹ നയങ്ങളും തെരഞ്ഞെടുപ്പിൽ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.