വാഹനത്തട്ടിപ്പ്; നാലു വർഷം ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ചെറിയ തുക അഡ്വാൻസ് നൽകി വാഹനം വാങ്ങി മറിച്ചു വിറ്റശേഷം ഉടമസ്ഥർക്ക് വണ്ടിച്ചെക്ക് നൽകിയ കേസിൽ നാല് വർഷങ്ങൾക്ക് ശേഷം മുഖ്യപ്രതി പിടിയിൽ. ചെമ്മണാംപതി, ചപ്പക്കാട് ശിവൻ എന്ന ശിവകുമാറിനെയാണ് (50) കസബ സി.ഐ. ആർ. ഹരിപ്രസാദി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ട് സ്കോർപിയോ വാനുകൾ, രണ്ട് ലോറികൾ തുടങ്ങിയവയാണ് ഇയാൾ ഇപ്രകാരം മറിച്ച് വിറ്റ് ഉടമസ്ഥരെ കബളിപ്പിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് കൂട്ടുപാതയിലുള്ള കേരള ആട്ടോമൊബൈൽസിൽ നിന്ന് 50,000 രൂപ വീതം നൽകി രണ്ട് സ്കോർപിയോ കാറുകൾ വാങ്ങി ബാക്കി തുകക്ക് ചെക്ക് നൽകി മുങ്ങുകയായിരുന്നു. സമാന രീതിയിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു മിനി ലോറിയും നെന്മാറയിൽ നിന്ന് ഒരു ടിപ്പർ ലോറിയും ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. ജ്വല്ലറിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണം വാങ്ങി മുങ്ങിയ കേസും ശിവനെതിരെയുണ്ട്. കോങ്ങാട്, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണക്കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. സംഭവശേഷം ചെന്നൈ, ബംഗളൂരു, മൈസൂർ, ഹുബ്ലി, ഡൽഹി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ ചെമ്മണാം പതിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്, ക്രൈം സ്ക്വാഡ് എസ്.ഐ. ജലീൽ, സുനിൽകുമാർ, ജയകുമാർ, എം.ബി. അനൂപ്, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സിറ്റിസൺസ് വെൽഫെയർ അസോ. ജില്ല വാർഷിക സമ്മേളനം നാളെ ചിറ്റൂർ: സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ ജില്ല വാർഷിക സമ്മേളനം ബുധനാഴ്ച ചിറ്റൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. ടി.എൻ. കണ്ടമുത്തൻ, ഇ.എൻ. സുരേഷ് ബാബു, ടി.എസ്. പരമേശ്വരൻ, കെ.ജി. ശേഖരനുണ്ണി, പങ്കജാക്ഷൻ, ജനാർദനൻ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനം സംഘടന സംസ്ഥാന സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അണിക്കോട് ജങ്ഷനിൽ പൊതുസമ്മേളനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ശിവകുമാർ, ഇ.എം.എൽ. നമ്പൂതിരി, വാസു, ജനാർദനൻ, കെ.ആർ. പണിക്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.