പ്ലാറ്റിനം ജൂബിലി നിറവിൽ തിരൂരങ്ങാടി യതീംഖാന

ഒരു വർഷം നീളുന്ന ആഘോഷത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു തിരൂരങ്ങാടി: തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക് കീഴിലെ യതീംഖാന പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ 2018 ജനുവരിയിൽ ആരംഭിച്ച് ഡിസംബറിൽ സമാപിക്കും. പരിപാടികൾക്ക് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മുസ്ലിം നവോത്ഥാന നായകരായ തിരൂരങ്ങാടിയിലെ കെ.എം. മൗലവിയും എം.കെ. ഹാജിയും ചേർന്ന് 1943ലാണ് യതീംഖാന സ്ഥാപിച്ചത്. മലബാറിൽ കോളറ ബാധിച്ച് നിരവധിപേർ മരിച്ചതോടെ അനാഥകളായ കുട്ടികളുടെ സംരക്ഷണം മുന്നിൽ കണ്ടാണ് ഇത് തുടങ്ങിയത്. യതീംഖാനക്ക് പുറമെ പി.എസ്.എം.ഒ കോളജ്, ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂൾ, കെ.എം. മൗലവി അറബിക് കോളജ്, സീതിസാഹിബ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, എം.കെ. ഹാജി ആശുപത്രി തുടങ്ങി പത്തോളം സ്ഥാപനങ്ങൾ ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഫാർമസി കോളജ്, പോളിടെക്‌നിക്, ഖുർആൻ മനഃപാഠകേന്ദ്രം, നിർധന രോഗികൾക്ക് കാത്ത്‌ലാബ് തുടങ്ങിയവ തുടങ്ങാനും പദ്ധതിയുണ്ട്. യതീംഖാനയുടെ പ്ലാറ്റിനം ജൂബിലിയോടൊപ്പം പി.എസ്.എം.ഒ കോളജി​െൻറ സുവർണ ജൂബിലി ആഘോഷവും നടക്കും. പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന അധ്യക്ഷൻ ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, പി. അബ്ദുൽ ഹമീദ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, യതീംഖാന മാനേജർ സി.പി. ഉമർ സുല്ലമി, കെ. കുട്ടി അഹമ്മദ്കുട്ടി, നഗരസഭാധ്യക്ഷ കെ.ടി. റഹീദ, വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി, കോളജ് പ്രിൻസിപ്പൽ ഡോ. അസീസ്, കെ.പി. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.കെ. അബ്ദുറഹ്മാൻ സ്വാഗതവും അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. CAPTION: swagatha samgham YATHEEM KHANA തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപവത്കരണ യോഗം ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.