ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പോത്തുകളെ കരക്കെത്തിച്ചു

തിരുനാവായ: ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട രണ്ട് പോത്തുകളെ മുങ്ങൽ വിദഗ്ധൻ പി. യാഹുട്ടിയും സംഘവും രക്ഷപ്പെടുത്തി കരക്കെത്തിച്ച് താഴത്തറ സ്വദേശിയായ ഉടമക്ക് കൈമാറി. പെരുമ്പിലാവ്, വാണിയംകുളം തുടങ്ങിയ കാലിച്ചന്തകളിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന് പുഴയിലെ പുൽക്കാട്ടിൽ മേയാൻ വിടുന്ന പോത്തുകളെ വർഷങ്ങൾ കഴിഞ്ഞാണ് ഉടമകൾ കൊണ്ടുപോവാറുള്ളതെന്നും ഇവയിൽ പലതും ഒഴുക്കിൽപ്പെട്ടും രോഗങ്ങൾ വന്നും ചത്തുപോവാറുണ്ടെന്നും യാഹുട്ടി പറഞ്ഞു. വേനൽക്കാലങ്ങളിൽ രാത്രിയിൽ പോത്തുകളെ മോഷ് ടിക്കുന്ന പതിവുമുണ്ടത്രെ. ഇനിയും ഉടമസ്ഥരെത്താത്ത 30ഓളം പോത്തുകൾ മണൽത്തിട്ടയിലെ പൊന്തക്കാടുകളിൽ മേയുന്നുണ്ടെന്നും ജലവിതാനം ഇനിയും ഉയർന്നാൽ ഇവയെല്ലാം ഒഴുകിപ്പോവാൻ സാധ്യതയുണ്ടെന്നും യാഹുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.