മഴയിൽ വീട് തകർന്നു

പഴയലെക്കിടി: കനത്ത മഴയിൽ ഓടിട്ട ഇരുനിലവീട് തകർന്നു. പേരൂർ കല്ലിവീട്ടിൽ ഗിരീഷി​െൻറ വീടാണ് തകർന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വീടി​െൻറ മേൽക്കൂരയാണ് തകർന്നത്. സംഭവസമയം ഗിരീഷും മകൻ ശിവപ്രസാദും വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടിയതിനാൽ രക്ഷപ്പെട്ടു. വീടി​െൻറ അവശേഷിക്കുന്ന ഭാഗവും നിലംപൊത്താറായിട്ടുണ്ട്. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. വടക്കഞ്ചേരി: മരംവീണ് വീടുകൾ തകർന്നു. മംഗലംഡാം കവിളുപാറയിൽ ഓമന, കുമാരൻ എന്നിവരുടെ വീടുകളാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും മരങ്ങൾ വീണ് തകർന്നത്. കടപ്പാറ, തിളകക്കല്ല് ആദിവാസി കോളനി റോഡിന് കുറുെക മരം കടപുഴകി വീണ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. അവധി തുണയായി പൊൽപ്പുള്ളി ഗവ. എൽ.പി സ്കൂളിന് മുകളിൽ മരംവീണു ചിറ്റൂർ: കനത്ത മഴക്കെടുതികളെത്തുടർന്ന് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ പൊൽപ്പുള്ളി ഗവ. എൽ.പി സ്കൂൾ വലിയൊരു ദുരന്തത്തിന് വേദിയായിരുന്നേനെ. നൂറോളം പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പനയൂർ അത്തിക്കോട്ടിലുള്ള എൽ.പി സ്കൂളിന് മുകളിലേക്ക് തിങ്കളാഴ്ച 11.30ഒാടെയാണ് വൻമരം കടപുഴകി വീണത്. കൂടുതൽ വിദ്യാർഥികൾ ഇരിക്കുന്ന ക്ലാസ് മുറികളുള്ള പ്രധാന കെട്ടിടത്തി​െൻറ മുകളിലേക്കായാണ് മരം വീണത്. സാധാരണ ക്ലാസ് സമയമാണ് അപകടം. സ്കൂളിന് അവധിയായതിനാൽ സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് വിവരം പ്രധാനാധ്യാപിക സുധയെ അറിയിച്ചത്. സ്കൂളിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള വൻമരമാണ് കടപുഴകി വീണത്. മരം വീണതോടെ മേൽക്കൂര പൂർണമായും തകർന്നു. ദുരന്തം ഒഴിവായതി​െൻറ ആശ്വാസത്തിലാണ് അധ്യാപകർ. കെട്ടിടം തകർന്നതോടെ ബുധനാഴ്ച മുതൽ കോമ്പൗണ്ടിനകത്ത് തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ അധ്യാപനം തുടങ്ങാനാണ് തീരുമാനം. മോഷ്ടാക്കൾ പിടിയിൽ കൊല്ലങ്കോട്: കൊമ്പൻകാട് കള്ളുഷാപ്പിലും വണ്ടിത്താവളത്തെ ലോട്ടറി കടയിലും മോഷണം നടത്തിയ രണ്ടുപേരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടഞ്ചേരി പനങ്കാവ് വട്ടെക്കാടിൽ സുരേഷ് (27), പയ്യലൂർ കളച്ചുവടിൽ സുരേഷ് (39) എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച കള്ളുഷാപ്പിന് സമീപത്തുവെച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പൊലീസ് പിടികൂടിയത്. രാവിലെ കള്ളുഷാപ്പിൽ മോഷണം നടന്നതായി പരാതി ഉണ്ടായിരുന്നു. വണ്ടിത്താവളത്തെ ലോട്ടറി കടയിൽ മോഷണം നടന്നതായി മീനാക്ഷിപുരം പൊലീസി​െൻറ അന്വേഷണത്തിൽ കണ്ടെത്തി. 1360 രൂപ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.