മലയാള സർവകലാശാലയിൽ വാക്ക് - ഇൻ ഇൻറർവ്യൂ

തിരൂർ: മലയാള സർവകലാശാലയിൽ ലൈബ്രറി െട്രയിനികളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 22ന് 10 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. 2015ന് ശേഷം ലൈബ്രറി സയൻസ് ബിരുദം നേടിയ 28 വയസ്സ് കവിയാത്തവർ അസ്സൽ രേഖകളുമായി എത്തണം. ഫോൺ: 0494 2631230. CAPTION Tirl1 sangeetham: മലയാള സർവകലാശാലയിൽ തിങ്കളാഴ്ച രാത്രി സമീർ ബിൻസിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂഫി സംഗീതം സംസ്ഥാന ൈതക്വാൻഡോ ചാമ്പ്യൻഷിപ്: പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡൽ സ്വന്തമാക്കി മലപ്പുറം ഗാഥ തിരൂർ: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ൈതക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരി മലപ്പുറത്തി​െൻറ മുന്നേറ്റം. സീനിയർ വിഭാഗത്തിൽ പങ്കെടുത്ത ആറിനങ്ങളിലും മെഡൽ നേടിയാണ് മലപ്പുറം നേട്ടം കൊയ്തത്. സീനിയർ വിഭാഗം ഹെവി വെയ്റ്റിൽ സ്വർണം നേടി ബബീഷ് ചന്ദ്രൻ ജില്ലയുടെ മെഡൽനേട്ടത്തിന് തിളക്കമേറ്റി. ലെയ്റ്റ് ഹെവി വിഭാഗത്തിൽ വി. ആരിഫ വെള്ളി നേടി. മിഡിൽ വെയ്റ്റിൽ അക്ബർ, ഫെതർ വെയ്റ്റിൽ സി. ജുനൈദ്, ഫ്ളൈ വെയ്റ്റിൽ എം.കെ ശ്രീരാഗ്, ഫിൻ വെയ്റ്റിൽ കെ. ജിതിലേഷ് എന്നിവർ വെങ്കലം നേടി. സീനിയർ വിഭാഗത്തിൽ മാത്രമാണ് മലപ്പുറം പങ്കെടുത്തത്. ദേശീയ റഫറിയായ സി.കെ. അബ്ദുൽനാസറായിരുന്നു ടീമി‍​െൻറ പരിശീലകൻ. ൈതക്വാൻഡോ അസോസിയേഷൻ ജില്ല സെക്രട്ടറി പി. നൂറുദ്ദീൻ, ഒ. ഉമ്മർ മാസ്റ്റർ എന്നിവരായിരുന്നു മാനേജർമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.