മമ്പുറം ആണ്ടുനേര്‍ച്ച വെള്ളിയാഴ്ച തുടങ്ങും

തിരൂരങ്ങാടി: മമ്പുറം ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 22ന് അസര്‍ നമസ്‌കാര ശേഷം നടക്കുന്ന മഖാം കൂട്ടസിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടികയറ്റുന്നതോടെ നേര്‍ച്ചക്ക് തുടക്കമാവും. രാത്രി ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖപ്രഭാഷണം നടത്തും. 23, 24, 25, 26 തീയതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍. 23ന് ശനിയാഴ്ച സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 24ന് ഞായറാഴ്ച ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 25ന് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സ്വാലിഹ് ഹുദവി തൂത പ്രഭാഷണവും നടത്തും. 26ന് ചൊവ്വാഴ്ച റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി പ്രഭാഷണം നിര്‍വഹിക്കും. 27ന് പ്രാർഥന സദസ്സും അനുസ്മരണവും നടക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 28ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അന്നദാനം നടക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് മൗലീദ് ഖത്മ് ദുആയോടെ നേര്‍ച്ചക്ക് സമാപനമാകും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ. മുഹമ്മദ്, കെ.പി. ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മുന്നിയൂര്‍, അബ്്ദുല്ല ഹാജി ഓമച്ചപ്പുഴ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.