ഒന്നര പതിറ്റാണ്ടിനുശേഷം അവർ ഒത്തുകൂടി

കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർസെക്കൻഡറി സ്‌കൂളിലെ 2001-02 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികൾ ഒന്നര പതിറ്റാണ്ടിനുശേഷം അവരുടെ ക്ലാസ്മുറികളിൽ ഒത്തുകൂടി ഓർമപുതുക്കി. 'ലെറ്റസ്‌ ഗെറ്റ് ടുഗെതർ' പൂർവ വിദ്യാർഥി സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബാൾ താരവും പൂർവ വിദ്യാർഥിയുമായ അനസ് എടത്തൊടിക മുഖ്യാതിഥിയായി. ഇ.എം.ഇ.എ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കോഒാഡിനേറ്റർ ഷാഹിദ് കളപ്പുറത്ത് അധ്യക്ഷത വഹിച്ചു. പഴയകാല അധ്യാപകരുടെ സാന്നിധ്യത്തിൽ ഓർമകൾ പങ്കുവെച്ചും വിസ്മൃതിയിലേക്ക് പോയ സൗഹൃദം വീണ്ടെടുത്തും കലാകായിക പരിപാടികൾ അവതരിപ്പിച്ചും മത്സരങ്ങൾ നടത്തിയും ഒരുദിവസം മുഴുവൻ ചെലവഴിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. മൂസക്കുട്ടി മാസ്റ്റർ, തോമസ് മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, സയിദ് സമാൻ, ബഷീർ തൊട്ടിയൻ, കെ.എം. റസാക്ക് മാസ്റ്റർ, എം.വി. മുഹമ്മദ് ഹനീഫ, എൻ. ഷബീർ, അഹമ്മദ്കുട്ടി, സി.ടി. അജ്മൽ, ജമാൽ, നൂർജഹാൻ എന്നീ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. നൗഷാദ് ബാവ, കെ. മൻസൂർ, പി.കെ. ബാസിൽ, മുഹമ്മദ്കുട്ടി, പി. അൻസാർ, ഷമീദ് ബാബു, റിയാസ് നീറാട്, സൈബുന തുറക്കൽ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. CAPTION Kondoty EMEa കൊണ്ടോട്ടി ഇ.എം.ഇ.എ ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.