കഥകളി ആചാര്യന് ശിഷ്യ‍​െൻറ കരവിരുതിൽ പ്രതിമ

ഒറ്റപ്പാലം: ആട്ടവിളക്കിന് മുന്നിൽ മുദ്രകൾ വിരിയുന്ന ഡോ. സദനം ഹരികുമാറി​െൻറ കരവിരുതിൽ ഗുരുവായ കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണിമേനോ‍​െൻറ അർധകായ പ്രതിമയും ഭദ്രം. പട്ടിക്കാംതൊടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പേരൂർ സദനം കഥകളി അക്കാദമി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്ന സെപ്റ്റംബർ 28ന് പ്രതിമ സ്ഥാപിക്കാനുള്ള അവസാനഘട്ട മിനുക്കുപണിയിലാണ് ഹരികുമാർ. കലാമണ്ഡലം റിട്ട. ചുട്ടി അധ്യാപകൻ റാം മോഹൻ പ്രതിമ അനാച്ഛാദനം ചെയ്യും. മുക്കാൽ ഇഞ്ച് കനത്തിൽ കളിമണ്ണിൽ നിർമിക്കുന്ന ടെറാക്കോട്ട ശിൽപം ചൂളക്കുവെക്കാനുള്ള ഒരുക്കത്തിലാണ്. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ ഹരികുമാർ നീണ്ട ഇടവേളക്കുശേഷം നടത്തുന്ന ശിൽപ നിർമാണമാണ് ഗുരുവി‍​െൻറ പ്രതിമയെന്ന സവിശേഷതകൂടി ഇതിനുണ്ട്. ഡോ. സദനം ഹരികുമാർ പട്ടിക്കാംതൊടി രാവുണ്ണിമേനോ‍​െൻറ പ്രതിമ നിർമാണത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.