തിരുവേഗപ്പുറ പന്തിരുകുല പാർക്ക് വെള്ളത്തിലായി

പട്ടാമ്പി: നിർത്താതെ പെയ്ത മഴയിൽ തോടും പാടവും പുഴകളും നിറഞ്ഞൊഴുകി. ഇടവപ്പാതിയിൽ പോലും നിറയാത്ത ജലാശയങ്ങളാണ് നിറഞ്ഞു കവിഞ്ഞത്. പാടശേഖരങ്ങൾ വേള്ളത്തിൽ മുങ്ങി. നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചു. പട്ടാമ്പി ഭാരതപ്പുഴയിലും തിരുവേഗപ്പുറയിൽ തൂതപ്പുഴയിലും വലിയ ഒഴുക്കായി. ധാരാളം ആളുകൾ കാഴ്ചക്കാരായെത്തി. തിരുവേഗപ്പുറ പന്തിരുകുല പാർക്ക് വെള്ളത്താൽ ചുറ്റപ്പെട്ടു. ഉദ്ഘാടനത്തിന് കാത്തു കഴിയുന്ന പാർക്ക് തൂതപ്പുഴയുടെ തീരപ്രദേശത്താണ്. തകർന്ന പട്ടാമ്പി--പുലാമന്തോൾ പാതയിൽ ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. മഴയിൽ നിറഞ്ഞൊഴുകുന്ന തൂതപ്പുഴ തിരുവേഗപ്പുറ പന്തിരുകുല പാർക്ക് വെള്ളം മൂടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.