കലാഗ്രാമം നിർമാണപ്രവൃത്തി: അപാകതയില്‍ അന്വേഷണം വേണം ^പി.കെ. ശശി

കലാഗ്രാമം നിർമാണപ്രവൃത്തി: അപാകതയില്‍ അന്വേഷണം വേണം -പി.കെ. ശശി ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി കലാഗ്രാമത്തി​െൻറ ഇതുവരെ നടന്ന പ്രവൃത്തി തൃപ്തികരമല്ലെന്ന് മോണിറ്റിങ് കമ്മിറ്റി യോഗം വിലയിരുത്തി. ഹാബിറ്റാറ്റിനെയാണ് 2015-ല്‍ നിര്‍മാണ ചുമതല ഏൽപിച്ചത്. എന്നാല്‍, 2016 വരെ നടന്ന പ്രവൃത്തികള്‍ തൃപ്തികരമല്ല. 50 ലക്ഷത്തി‍​െൻറ പ്രവൃത്തി കമ്പനി പൂര്‍ത്തിയാക്കിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും പകുതി പോലും ചെലവാക്കിയതായി നിര്‍മാണ പ്രവൃത്തിയില്‍ കാണാന്‍ കഴിയുന്നില്ലെന്ന് യോഗം വിലയിരുത്തി. തുടര്‍പ്രവൃത്തി ഇവരെത്തന്നെ ഏൽപിക്കണമെങ്കില്‍ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തിയാക്കണം. പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ സംഭവിച്ച കേടുപാടുകള്‍ ഒരാഴ്ചക്കകം തീര്‍ക്കണമെന്നും എം.എല്‍.എ നിർദേശിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരന്‍, ജില്ല പഞ്ചായത്ത് അംഗം എന്‍.കെ. ദേവി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആർ. സന്തോഷ്‌ലാല്‍, പ്രോജക്ട് എൻജിനീയര്‍ സുധീഷ്, ഹാബിറ്റാറ്റ് സൈറ്റ് എൻജിനീയര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.