തിരൂർ നഗരസഭയിൽ ടച്ച് സ്ക്രീനിന് സ്ഥാനം ചവറുകൾക്കിടയിൽ

തിരൂർ: നഗരസഭയിലെ ഫയൽ നീക്കങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ സ്ഥാപിച്ച ടച്ച് സ്ക്രീനിന് ഇപ്പോൾ സ്ഥാനം ചവറുകൾക്കിടയിൽ. തിരൂർ നഗരസഭയിലാണ് വലിയ തുക മുടക്കി വാങ്ങിയ യന്ത്രം ഉപയോഗശൂന്യമായി കിടക്കുന്നത്. 2005-2010ലെ യു.ഡി.എഫ് ഭരണകാലത്താണ് ടച്ച് സ്ക്രീൻ വാങ്ങിയത്. ജനന-മരണ രജിസ്ട്രേഷനും ലൈസൻസ് സംബന്ധിച്ച വിവരങ്ങളും ഉൾെപ്പടെ നഗരസഭയിലെ ഏത് വിഭാഗത്തിലുള്ള ഫയൽ നീക്കവും ഇതിൽ പരിശോധിച്ചറിയാമെന്നായിരുന്നു നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നത്. ലക്ഷത്തോളം രൂപ ചെലവിട്ട് ഇൻഫർമേഷൻ കേരള മിഷ‍​െൻറ മേൽനോട്ടത്തിലാണ് യന്ത്രം സ്ഥാപിച്ചത്. വലിയ ആഘോഷമായി ഉദ്ഘാടനവും നടത്തി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ടച്ച് സ്ക്രീൻ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. നഗരസഭ ഫ്രണ്ട് ഓഫിസിന് സമീപത്താണ് യന്ത്രം സ്ഥാപിച്ചത്. ആദ്യം കമ്പ്യൂട്ടർവത്കരണത്തിലെ കാലതാമസമാണ് പ്രവർത്തനം വൈകാൻ അധികൃതർ കാരണം പറഞ്ഞിരുന്നത്. വർഷങ്ങളോളം പൊടിപിടിച്ച് കിടന്ന യന്ത്രം അടുത്തിടെ ചവറുകളുടെ ഇടയിലേക്ക് മാറ്റുകയായിരുന്നു. അതോടെ വൻതുക ചെലവിട്ട പദ്ധതി മൂലയിലൊതുങ്ങി. നഗരസഭയിലെ ഫയൽ നീക്കം സുതാര്യമാക്കുമെന്നത് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് യന്ത്രം ചവറുകളുടെ ഇടയിലേക്ക് തള്ളിയത്. CAPTION Tir w20 municipality: നഗരസഭ ഓഫിസിൽ ചവറുകൾക്കിടയിൽ കിടക്കുന്ന ടച്ച് സ്ക്രീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.