വൈദ്യുതിബോർഡിെൻറ സാധനങ്ങൾ റോഡരികിൽ ചിതറിക്കിടക്കുന്നു

തിരൂരങ്ങാടി: വൈദ്യുതി ബോർഡി​െൻറ സാധനസാമഗ്രികൾ റോഡരികിൽ ചിതറിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെമ്മാട് പൊലീസ്‌ സ്റ്റേഷൻ റോഡിലാണ് പഴയ ഇരുമ്പ് പോസ്റ്റുകൾ, ഇൻസുലേറ്റർ, പിൻ, ക്രോസ് ആം, കമ്പിച്ചുരുളുകൾ, ക്ലാമ്പ്, സ്റ്റേ റാഡ് തുടങ്ങിയവ ചിതറിക്കിടക്കുന്നത്. തൊണ്ടിവാഹനങ്ങൾ കാരണം വഴിനടക്കാൻ പ്രയാസമുള്ള ഇവിടെ വൈദ്യുതിബോർഡി​െൻറ സാധനങ്ങളും കാൽനടയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. പൊലീസ് സ്റ്റേഷന് സമീപം നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന വൈദ്യുതിബോർഡ് ഓഫിസ് ഒരു മാസംമുമ്പാണ് ചന്തപ്പടി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. എന്നാൽ, ഓഫിസിലെ മുഴുവൻ വസ്തുക്കളും പുതിയ ഓഫിസിലേക്ക് മാറ്റിയെങ്കിലും ഇവിടെ ചിതറിക്കിടക്കുന്ന വസ്തുക്കൾ നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. സാധനങ്ങൾ ഇത്തരത്തിൽ പരന്നുകിടക്കുന്നതിനാൽ പലരും ഇവിടെ മാലിന്യം തള്ളുന്നുണ്ട്. റോഡിലേക്ക് തള്ളിനിൽക്കുന്ന വലിയ ക്രോസ് ആമുകളും കമ്പികളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇവ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.