വയോധിക‍െൻറ മൃതദേഹം കിണറ്റിൽ; ദുരൂഹതയൊഴിയുന്നില്ല

കോട്ടക്കൽ: വയോധിക‍​െൻറ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയൊഴിയാതെ നാട്ടുകാർ. എടരിക്കോട് അരീക്കലിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പൊതുവഴിയല്ലാത്ത ഭാഗത്തെ ഒഴിഞ്ഞ പറമ്പിലാണ് കിണർ. രാത്രി സമയത്താണ് തഞ്ചാവൂർ സ്വദേശിയായ വയോധികൻ ഈ ഭാഗത്ത് എത്തിയതെന്നാണ് കരുതുന്നത്. നിരവധി വീടുകളുള്ള ഭാഗമാണിത്. കിണറിനോട് ചേർന്നുള്ള മതിലി​െൻറ കല്ല് അടർന്ന നിലയിലാണ്. മതിൽ ചാടിക്കടന്നപ്പോൾ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. അസമയത്ത് എന്തിന് ഈ വഴി വന്നുവെന്നാണ് നാട്ടുകാരുടെ സംശയം. കിണറ്റിൽ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ നിരവധി പേരാണ് ഇവിടെ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.