മലപ്പുറം ജില്ലയിലും കടലാക്രമണ, ഉരുൾപൊട്ടൽ ഭീഷണി

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; കടലാക്രമണ, ഉരുൾപൊട്ടൽ ഭീഷണി മലപ്പുറം: ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്ത് ശക്തമായ മഴയാണ്. പുഴകൾ നിറഞ്ഞൊഴുകുകയാണ്. ചാലിയാറിലും കടലുണ്ടിപ്പുഴയിലും തൂതപ്പുഴയിലും ജലവിതാനമുയർന്നു. ഭാരതപ്പുഴയിലും ജലനിരപ്പ് കൂടി. തീരപ്രദേശം കടലാക്രമണ ഭീഷണിയിലാണ്. ജില്ല ആസ്ഥാനത്തും താലൂക്കുകളിലുമുള്ള റവന്യൂ വകുപ്പ് കൺട്രോൾ റൂമുകൾ ജാഗ്രതയിലാണ്. കനത്ത മഴയിൽ ചെറിയതോതിൽ നാശനഷ്ടമുണ്ട്. മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കൃഷിനാശം വ്യാപകം. ചിലയിടങ്ങളിൽ വീട് തകർച്ച ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്്. പൊന്നാനി വെളിയേങ്കാട്ടും തിരൂർ നടുവട്ടത്തും വീടുകൾ തകർന്നു. നിലമ്പൂർ താലൂക്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് ഉരുൾപൊട്ടലുണ്ടായ എടവണ്ണ ചാത്തല്ലൂർ മേഖലയിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ റവന്യൂ വകുപ്പ് ജാഗ്രതയിലാണ്. സംസ്ഥാനത്ത് വ്യാഴാഴ്ച വെര മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ട്. മലയോരത്തും കടൽ തീരത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. ജില്ലയിൽ ഏതാനും ദിവസമായി കനത്ത മഴ ലഭിച്ചിട്ടും കാലവർഷത്തിലെ കുറവ് പരിഹരിക്കാൻ പര്യാപ്തമായില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കാലവർഷം തുടങ്ങിയ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 13 വരെ ജില്ലയിൽ കിേട്ടണ്ടത് 192.92 സെ.മീ മഴയാണ്. ലഭിച്ചത് 159.24 സെ.മീ മഴയും. 17 ശതമാനം മഴയുടെ കുറവ് ഇപ്പോഴുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.