മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം -^വിസ്ഡം ഗ്ലോബല്‍ ഇസ്​ലാമിക് മിഷന്‍

മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം --വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പെരിന്തല്‍മണ്ണ: നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ശിൽപശാല അഭിപ്രായപ്പെട്ടു. വിചാരം വൈജ്ഞാനിക പ്രദര്‍ശനത്തി​െൻറ മുന്നോടിയായാണ് ശിൽപശാല സംഘടിപ്പിച്ചത്. വിചാരം സംസ്ഥാന കണ്‍വീനര്‍ ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്വ സമിതി ചെയര്‍മാന്‍ അബ്ദുല്‍ഹമീദ് പറപ്പൂര്‍, നൂര്‍ മുഹമ്മദ് മാസ്റ്റര്‍, മുഹമ്മദ് ജമാല്‍, അശ്റഫ് മടത്തൊടി, അനീസ് തൂത, ആസിഫ്, മുസാഫിറലി, അസദ് ഇര്‍ഫാന്‍, നൗഫല്‍ രാമപുരം എന്നിവർ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിചാരം പ്രദര്‍ശനത്തി​െൻറ മുന്നോടിയായി വിവിധ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. അബ്ദുജലീല്‍ മാസ്റ്റർ, മൊയ്തു രാമപുരം, റഷീദ് ആനമങ്ങാട്, ഷാനവാസ് പെരിന്തല്‍മണ്ണ, ഷമീര്‍ വലമ്പൂര്‍ എന്നിവർ നേതൃത്വം നല്‍കി. പടം... PMNA MC1 വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ച വിചാരം ശിൽപശാല ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.