ഷോപ്പിങ്​ കോംപ്ലക്സ് പൊളിക്കുന്നതിനിടെ അപകടം: നടപടി വേണം

തിരൂരങ്ങാടി: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ചെമ്മാട് ടൗണിലെ മുനിസിപ്പാലിറ്റി ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അപകടം ആവർത്തിക്കാതിരിക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂനിറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് നൗഷാദ് സിറ്റി പാർക്ക് അധ്യക്ഷത വഹിച്ചു. സമീർ മേലെവീട്ടിൽ, സിദ്ദീഖ് പനക്കൽ, മുജീബ് റഹ്മാൻ എം.സി.എം, ബശീർ വിന്നേഴ്സ് എന്നിവർ സംസാരിച്ചു. നഗരസഭ അധികൃതർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.