ഓടരുതമ്മാവാ ആളറിയാം

കാറിന് പിന്നിലിടിച്ച ഓട്ടോ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി തിരൂരങ്ങാടി: പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടിയ ഓട്ടോ ഡ്രൈവറെ പൊലീസുകാർ ഓടിച്ചു പിടിച്ചു. തെന്നല സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് ശനിയാഴ്ച വൈകീട്ട് ചെമ്മാട് ബസ്സ്റ്റാൻഡിന് മുൻവശം മെയിൻ റോഡിൽനിന്ന് തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. കക്കാട് മേലെ പമ്പിന് മുൻവശത്ത് വെച്ച് വേങ്ങര സ്വദേശിയുടെ നിർത്തിയിട്ട കാറിനു പിന്നിൽ ഇയാൾ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. പൊലീസി​െൻറ പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു. വാഹന ഉടമ എത്തിയതോടെ ഇയാൾ സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. വാഹനം ഇടിച്ചത് സംബന്ധിച്ച് ഒത്തുതീർപ്പിലെത്തിയെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.