മത്സ്യമൊത്തവിതരണ കേന്ദ്രം: മൂന്നുലക്ഷം ചെലവഴിച്ചത് സെപ്റ്റിക്ക്​ ടാങ്കുകൾ മൂടാനെന്ന് പഴയ കരാറുകാർ

കൊണ്ടോട്ടി: മുൻ കൊണ്ടോട്ടി പഞ്ചായത്ത് ഭരണസമിതി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചത് ഉപയോഗശൂന്യമായ പഴയ സെപ്റ്റിക്ക് ടാങ്ക് മൂടാനാണെന്ന് പഴയ കരാറുകാർ. അതിനുശേഷം സെപ്റ്റിക്ക് ടാങ്കോ മാലിന്യ സംസ്‌കരണ പ്ലാേൻറാ സ്ഥാപിച്ചിട്ടില്ലെന്നും പഴയ കരാറുകാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് മാലിന്യ സംസ്‌കരണ പ്ലാൻറ് നിർമിച്ചിട്ടുണ്ടെന്ന് പുതിയ കരാറുകാർ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പുതിയ കരാറുകാർ മത്സ്യ വിതരണകേന്ദ്രം നടത്തിപ്പിന് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ലേലപ്രകാരം ഒരുകാര്യവും നടത്തിയിട്ടില്ല. മാലിന്യ സംസ്‌കരണ പ്ലാൻറ് നിർമിക്കാൻ ശ്രമിച്ചത് പരിസരവാസികൾ എതിർക്കുകയാണുണ്ടായത്. ഇതിന് ശേഷമാണ് തങ്ങളുടെ പ്ലാൻറിൽ അവകാശവാദം ഉന്നയിക്കുന്നതെന്നും അവർ ആേരാപിച്ചു. പുതിയ കരാറുകാർക്ക് പ്ലാൻറ് നിർമാണത്തിന് നഗരസഭ നിയമസഹായമോ പൊലീസ് സംരക്ഷണമോ നൽകിയിട്ടില്ലെന്നും പഴയ കരാറുകാർ ഉന്നയിച്ചു. 15 സ​െൻറ് തർക്ക സ്ഥലം ഒഴിവാക്കി നഗരസഭയുടെ സ്ഥലത്ത് പുതിയ കരാറുകാർ കച്ചവടം നടത്തുന്നതിനോട് എതിർപ്പില്ല. തങ്ങളെ ഒഴിവാക്കി പുതിയ കച്ചവടക്കാരെ മാർക്കറ്റിൽ എത്തിക്കാനാണ് ശ്രമം നടന്നതെന്നും കരാറുകാർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പാലക്കൽ അഷ്‌റഫ്, സി. മൂസ, എ.പി. ഇക്ബാൽ, എൻ. കുഞ്ഞാലൻകുട്ടി എന്നിവർ സംബന്ധിച്ചു. നഗരസഭ നടപടികൾ കർശനമാക്കുന്നു കൊണ്ടോട്ടി: കരാറുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ കൊണ്ടോട്ടി മത്സ്യമൊത്തവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ നടപടികൾ കർശനമാക്കുന്നു. നിയമപരമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നഗരസഭ തീരുമാനം. പഴയ കരാറുകാർ തർക്കമുന്നയിച്ച 15 സ​െൻറുമായി ബന്ധപ്പെട്ട് മഞ്ചേരി മുൻസിഫ് കോടതിയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കാൻ നഗരസഭ അധികൃതർ അഭിഭാഷകനുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. തർക്കസ്ഥലം വേഗത്തിൽ അളന്ന് നടപടികൾ പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹരജി നൽകാനാണ് തീരുമാനം. റവന്യൂ അധികൃതരുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പൂർണമായി അതിർത്തി കെട്ടി സംരക്ഷിക്കാൻ കഴിഞ്ഞദിവസം നഗരസഭ തീരുമാനിച്ചിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, തിങ്കളാഴ്ച റവന്യൂ, പൊലീസ് അധികൃതരുടെ യോഗം നഗരസഭ വിളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.