റോഡ് തകര്‍ച്ച: പാലുണ്ട-^മുണ്ടേരി റൂട്ടില്‍ യാത്രക്കാരുടെ നടുവൊടിയും

റോഡ് തകര്‍ച്ച: പാലുണ്ട--മുണ്ടേരി റൂട്ടില്‍ യാത്രക്കാരുടെ നടുവൊടിയും എടക്കര: കനത്ത മഴയെ തുടര്‍ന്ന് പാലുണ്ട--മുണ്ടേരി റോഡ് പാടെ തകർന്നത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കി. പാലുണ്ട മുതല്‍ ആനക്കല്ല് വരയുള്ള ഏഴ് കിലോമീറ്റര്‍ ദൂരമാണ് ഈ മഴക്കാലത്ത് പൂര്‍ണമായി തകര്‍ന്നത്. 17 വര്‍ഷം മുമ്പാണ് പാലുണ്ട--മുണ്ടേരി റോഡ് അവസാനമായി റീ ടാറിങ് നടത്തിയത്. പിന്നീട് നാളിതുവരെ ഓട്ടയടക്കല്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയത്. പാതിരിപ്പാടം മുതല്‍ ആനക്കല്ല് വരയുള്ള ഭാഗങ്ങളില്‍ റോഡ് തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് കാലങ്ങളായി. മഴ ശക്തമായതോടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്ത രൂപത്തില്‍ കുഴികള്‍ വലുതായി. ഇരുചക്രവാഹന യാത്രികരാണ് റോഡ് തകര്‍ന്നതോടെ ഏറെ ദുരിതത്തിലായത്. നിരവധി ഇരുചക്ര യാത്രികർക്കാണ് വെള്ളം നിറഞ്ഞ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്് ഈ റോഡ് നവീകരിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സാങ്കേതികത്വത്തി​െൻറ കാരണങ്ങള്‍ പറഞ്ഞ് പ്രവൃത്തി കടലാസിലൊതുങ്ങി. ഇപ്പോള്‍ വയനാട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ പേരില്‍ സർവേയും കുറ്റിയടിക്കലും നഷ്ടങ്ങളുടെ കണക്കെടുപ്പും തകൃതിയായി നടക്കുന്നുണ്ട്. ഒക്ടോബര്‍, -നവംബര്‍ മാസത്തോടെ മലയോര ഹൈവേയുടെ പ്രവൃത്തി ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു വ്യക്തതയും പൊതുരരാമത്ത് വകുപ്പോ ബന്ധപ്പെട്ട ജനപ്രതിനിധികളോ ജനങ്ങള്‍ക്ക് നല്‍കുന്നില്ല. കാലങ്ങളായുള്ള അധികൃതരുടെ അവഗണനയും റോഡി​െൻറ ദുരവസ്ഥയും തുടരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.