ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവതിയെ പീഡിപ്പിച്ചു

ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവതിയെ പീഡിപ്പിച്ചു മാനന്തവാടി: ആശുപത്രിയിൽ മുത്തശ്ശിക്കു കൂട്ടിരിക്കാനെത്തിയ ആദിവാസി യുവതിയെ പീഡിപ്പിച്ചു. മാനന്തവാടിയിലെ വയനാട് ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തവിഞ്ഞാൽ പഞ്ചായത്തിലെ 19കാരിയാണ് പീഡനത്തിനിരയായത്. ജില്ല ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് വന്ന പിതാവി​െൻറ അമ്മയുടെ സഹായത്തിനെത്തിയതായിരുന്നു യുവതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് യുവതി ആശുപത്രിയിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ യുവതിയെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ ആശുപത്രി സെക്യൂരിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ 11 മണിയോടെ ആശുപത്രിക്കു സമീപത്തു കണ്ടെത്തി. രാത്രിയിൽ രണ്ടു പേർ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രി പരിസരത്തുെവച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി മാനന്തവാടി പൊലീസിനു മൊഴി നൽകിയതായാണ് സൂചന. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ശാന്തിനഗർ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.