ജലനിധി ജനങ്ങളുടെ തലവിധി മാറിയില്ല; ഇക്കൊല്ലവും കുടിവെള്ളം മുട്ടും

കുറ്റിപ്പുറം: പഞ്ചായത്തിൽ കൊട്ടിയാഘോഷിച്ച് തുടങ്ങിയ ജലനിധി പദ്ധതി ഇക്കൊല്ലവും പൂർത്തിയാക്കാനാവില്ല. രാക്ഷ്്ട്രീയ വടംവലിയിൽ പെട്ട് പിരിച്ചെടുത്ത തുക വിനിയോഗിക്കാനാകാത്ത അവസ്ഥയിലായതിനാൽ കുടിവെള്ള വിതരണവും നിലച്ചു. പദ്ധതിക്കായി 4000ഓളം പേരിൽ നിന്നായി ഒന്നരക്കോടിയോളം രൂപയാണ് പിരിച്ചെടുത്തത്. എന്നാൽ പദ്ധതിയുടെ പൈപ്പിടൽ പോലും ഇതുവരെ പൂർത്തിയായില്ല. കഴിഞ്ഞ വേനലിൽ ട്രയൽ എന്ന പേരിൽ വാട്ടർ അതോറിറ്റിയിൽ നിന്ന് വെള്ളം പമ്പ് ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ നിർത്തി. ദേശീയപാത പള്ളിപ്പടിയിൽ നിന്ന് കൈലാസ് ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളിൽ പൈപ്പിടാൻ ഇത് വരെ അനുമതി ലഭിച്ചിട്ടില്ല. പഞ്ചായത്തിലെ 20 വാർഡുകളിലെ 4000ഓളം ഗുണഭോകതാക്കളാണ് കുടിവെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ വർഷങ്ങൾക്ക് മുേമ്പ ജലനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ പഞ്ചായത്തിൽ ഇടത് വലത് രാഷ്ട്രീയ വൈര്യം ജലനിധി പദ്ധതിക്കും തടസ്സമായി. മാസങ്ങൾക്ക് മുേമ്പ പദ്ധതിയുടെ ശിൽപശാല വിളിച്ചെന്നും ഇതിൽ എത്തിയ ഇടത്പക്ഷ അംഗങ്ങൾ മിനുട്സ് തട്ടിപ്പറിച്ച് ജനറൽ ബോഡി നടന്നതായി രേഖയുണ്ടാക്കി തങ്ങളുടെ പേരിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇത്തരത്തിൽ കള്ളത്തരത്തിൽ ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കാനാകില്ലെന്നാണ് ഭരണസമിതിയുടെ തീരുമാനം. എന്നാൽ ജനറൽ ബോഡി യോഗം വിളിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ യു.ഡി.എഫിലെ ഗ്രൂപ് വഴക്ക് കാരണം എത്തിയില്ലെന്നും ഭൂരിപക്ഷമുള്ള അംഗങ്ങൾ പുതിയ കമ്മിറ്റി രൂപവത്കരിച്ചെന്നുമാണ് ഇടത് അംഗങ്ങളുടെ വാദം. ഈ കമ്മിറ്റി ജില്ല രജിസ്ട്രാർ അംഗീകരിച്ചതായും പുതിയ കമ്മിറ്റിക്ക് രേഖകൾ കൈമാറാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നുമാണ് മറുപക്ഷത്തി​െൻറ ആരോപണം. നേരത്തെയുണ്ടായിരുന്ന കമ്മിറ്റി ട്രഷററായിരുന്ന അംഗനവാടി ജീവനക്കാരി സുധ രാജിവെച്ചതോടെ പണം ചെലവഴിക്കാനാവാത്ത അവസ്ഥയാണ്. പുതിയ കമ്മിറ്റി രജിസ്റ്റർ ചെയ്തതോടെ ഇനി ട്രഷററെയും നിയമിക്കാനാകില്ല. ഇരുവിഭാഗവും തങ്ങളുടെ വാദങ്ങളിൽ ഉറച്ച് നിൽക്കുന്നതോടെ പദ്ധതി അനിശ്ചിതമായി നീളുകയാണ്. വെള്ളം പമ്പ് ചെയ്യുന്നതിന് വാട്ടർ അതോറിറ്റിക്കോ ദേശീയപാതയോരത്ത് പൈപ്പിടാനുള്ള അനുമതിക്കുള്ള അപേക്ഷയോടൊപ്പമടക്കേണ്ട തുകയോ വിനിയോഗിക്കാനാകാത്ത അവസ്ഥയാണ്. നേരത്തെ തുടങ്ങിയ കാങ്കപുഴ കടവ് പദ്ധതിയിൽ പെട്ട മൂന്ന് വാർഡുകളിലാണ് നിലവിൽ വെള്ളം ലഭിക്കുന്നത്. ഇതിനിടയിൽ പദ്ധതി പൂർത്തിയാക്കി ജലവിതരണം പൂർണമായി തുടങ്ങാതെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതിനെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്. ഇരുവിഭാഗത്തിേൻറയും വാദപ്രതിവാദം കാരണം ജനങ്ങളുടെ ദുരിതമാണ് മാറാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.