വേങ്ങര ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമായി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫിസർ വിജ്ഞാപനം പുറത്തിറക്കി. മലപ്പുറം കലക്ടറേറ്റ്, റിട്ടേണിങ് ഓഫിസറുടെ കാര്യാലയം, അസി. റിട്ടേണിങ് ഓഫിസറുടെ കാര്യാലയമായ വേങ്ങര ബ്ലോക്ക് ഓഫിസ്, തിരൂരങ്ങാടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വന്നതോടെ പത്രിക സ്വീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. ആദ്യ ദിവസം ഒരു പത്രിക സമർപ്പിക്കപ്പെട്ടു. സ്വതന്ത്രനായി തമിഴ്നാട്ടിലെ രാമനഗർ സ്വദേശി കെ. പത്മരാജനാണ് പത്രിക നൽകിയത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം കലക്ടറേറ്റിൽ വരണാധികാരി സജീവ് ദാമോദരൻ മുമ്പാകെ പത്മരാജൻ പത്രിക നൽകി. ഇനിയുള്ള ദിവസങ്ങളിൽ റിട്ടേണിങ് ഓഫിസർ, അസി. റിട്ടേണിങ് ഓഫിസർ എന്നിവർ മുമ്പാകെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം. അവസാന തീയതി: 22. അതേസമയം, പ്രധാന പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗിലും സി.പി.എമ്മിലും സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനകം വ്യക്തത വരുമെന്നാണ് സൂചന. മത്സര രംഗത്തിറങ്ങിയ എസ്.ഡി.പി.െഎ സ്ഥാനാർഥി അഡ്വ. കെ.സി. നസീർ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പത്രിക നൽകുമെന്ന് എസ്.ഡി.പി.െഎ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.